കൊല്ലം: നടന് ആദിത്യന് ജയനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് കൊല്ലം ചവറ പൊലീസ് കേസെടുത്തത്. നേരത്തെ നടി അമ്പിളി ദേവി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് അമ്പിളി ദേവി അറിയിച്ചു. അതേസമയം നവമാധ്യമങ്ങളില്‍ ആദിത്യന് തന്നെപ്പറ്റി പറയുന്നത് കള്ളത്തരമാണെന്ന് നടി അമ്പിളി ദേവി.പറഞ്ഞു സീരിയലുകളിൽ മാത്രമല്ല ജീവിതത്തിലും നല്ല അഭിനയം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുകയാണന്നും അമ്പിളി പറയുന്നു.തന്നെപ്പറ്റി ഇല്ലാക്കഥകള്പ്പറയുന്ന ആദിത്യന് ഉന്നയിക്കുന്ന ഏതന്വേഷണത്തിലും സഹകരിക്കാന്‍ തയാറാണ്.ആദിത്യനുമായിട്ടുള്ള വിവാഹം പോലും തനിക്കു പറ്റിയ അമളിയാണ് .
വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം മുഖം കാണാൻ കഴിഞ്ഞത്.തന്റെ മാതാപിതാക്കളുടെ മുന്നില്‍പ്പോലും വിദഗ്ധമായി അഭിനിയച്ച് ഫലിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.നിയമപരമായി ആദിത്യനെതിരേ നീങ്ങുമെന്നും ഇനി ആദിത്യനുമായി സഹകരിച്ചു മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അമ്പിളി ദേവി പറഞ്ഞു.ഭാവികാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കുമെന്നും അന്പിളിദേവീ മാധ്യമങ്ങളോടു പറഞ്ഞു.അതേ സമയം സീരിയൽ നടന് ആദിത്യനെതിരേ ഗാര്‍ഹിക പീഡന നിയമ പ്രകാരം ചവറ പോലീസ് കേസെടുത്തു.
ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് ചവറ പോലീസ് പറഞ്ഞു.2019-ല്‍ ആദിത്യന് തന്നെ വിവാഹം കഴിച്ചുവെന്നും അന്ന് ആവശ്യപ്പെട്ട നൂറ് പവനും പത്ത് ലക്ഷം രൂപയും നല്‍കിയിരുന്നുവെങ്കിലും പിന്നീട് സ്ത്രീധനമായി കൂടുതല്‍ തുക ആവശ്യപ്പെട്ട് നിരന്തരം തന്നെ മാനസികമായി പീഡിപ്പിച്ചു വരുകയായിരുന്നുവെന്നും അന്പിളി ദേവി നൽകിയ പരാതിയിൽ പറയുന്നു.
തുടര്‍ന്ന് തൃശൂരിലെക്കു പോയ ആദിത്യന് കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെത്തി വധ ഭീഷണി മുഴക്കിയെന്നും ആരോപിച്ചാണ് അമ്പിളി ദേവി കരുനാഗപ്പള്ളി എസിപിക്കും ചവറ പോലീസിലും പരാതി നല്‍കിയിരിക്കുന്നത്.
ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇല്ലാത്ത തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു അപമാനിക്കല്‍. അത്രയും ക്രൂരമായ പീഡനമാണ് അനുഭവിച്ചത്. നിയമത്തിന്റെ വഴിയേ പോകാനാണ് തീരുമാനമെന്ന് അമ്പിളി പറഞ്ഞു.എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്ക് നിയമത്തില്‍ വിശ്വസാമുണ്ടെന്നും നിയമപരമായ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും അമ്പിളി ദേവി വ്യക്തമാക്കി. അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആധികൃതര്‍ വ്യക്തമാക്കി.