നടന്‍ അലന്‍സിയറുടെ പ്രതിഷേധങ്ങള്‍ വ്യത്യസ്തമാണ് അതുകൊണ്ട് തന്നെ അതൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുമുണ്ട്. കയ്യേറ്റം വ്യക്തമായിട്ടും രാജി വെക്കാൻ മടി കാണിച്ച തോമസ് ചാണ്ടിക്കും രാജി വൈകിപ്പിച്ച മുഖ്യമന്ത്രിക്കുമെതിരെ ഇടത് പക്ഷ അനുഭാവിയായ നടന്‍ അലന്‍സിയറിന്റെ വ്യത്യസ്തമായ പ്രതിഷേധം. പാന്റിന്റെ ‘സിപ്’ തുറന്നിട്ടാണ് അലൻസിയർ ഇവർക്കെതിരെ പ്രതിഷേധിച്ചത്. രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണെന്നും അലന്‍സിയര്‍ ആരോപിച്ചു. അങ്ങനെ ദിവസങ്ങള്‍ നീണ്ട അനശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. എന്നാല്‍ മന്ത്രി രാജിവച്ചതോടെ പ്രതിപക്ഷം പോലും അടങ്ങിയെങ്കിലും അഴിമതിയ്ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ കടുത്ത നിലപാടുകളെടുക്കുന്ന ഒരു വ്യക്തിയ്ക്ക് ഇതുകൊണ്ടൊന്നും തൃപ്തിയായിട്ടില്ല. നടന്‍ അലന്‍സിയറാണ് തോമസ് ചാണ്ടിയ്ക്കും ചാണ്ടിയെ ചുമന്ന മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. തോമസ്ചാണ്ടി പിണറായി കൂട്ടുകെട്ടിന്റ നടപടി ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. ഇതില്‍ പ്രതിഷേധിച്ച് ഒരു ദിവസത്തേയ്ക്ക് തന്റെ പാന്റ്സിന്റെ സിപ്പിന് വിശ്രമം നല്കുന്നതായാണ് നടന്‍ അറിയിച്ചത്. തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ നിലപാടറിയിച്ചാണ് നടന്‍ അലന്‍സിയറിന്റെ വ്യത്യസ്തമായ പ്രതിഷേധം. ഷൂട്ടിംഗ് ലോക്കേഷനില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാണ് പാന്റിന്റെ സിപ് തുറന്നിട്ടത്. രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അലന്‍സിയര്‍ പറഞ്ഞു. തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. തോമസ് ചാണ്ടി പൊതു സമൂഹത്തോട് ഇതുവരെയും എന്താണോ ചെയ്തത് അതാണ് എന്റെ പ്രതിഷേധത്തിന് കാരണം. രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെയും തോമസ് ചാണ്ടിയുടെയും നിലപാടിനെതിരെ ഒരു ദിവസം മുഴുവനും പാന്റിന്റെ സിപ്പിന് വിശ്രമം നല്‍കുകയാണ്, അലന്‍സിയര്‍ പറഞ്ഞു. പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത മറുപടിയാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയത്, തോമസ് ചാണ്ടി രാജിവച്ചതോടെ സമൂഹത്തിന് ലഭിച്ച ആശ്വാസമാണ് താന്‍ പ്രതീകാത്മകമായി അറിയിച്ചതന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേയും വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി പ്രത്യക്ഷപ്പെട്ട നടനാണ് അലന്‍സിയര്‍.
ഒരു ദിവസം മുഴുവന്‍ പാന്‍റ്സിന്‍റെ സിബ്ബ് തുറന്നിട്ട് അലന്‍സിയറിന്‍റെ പ്രതിഷേധം
Tags: actor alansiar