ദിലീപിന് ജാമ്യമില്ല..ഇനിയെന്ത് ;രാംജത് മലാനി വരുമോ?

കൊച്ചി :ദിലീപിനു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തനുശേഷമോ റിമാൻഡ് കാലാവധി കഴിഞ്ഞ് കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലെന്നു കണ്ടെത്തിയതിനുശേഷമോ ജാമ്യഹർജി നൽകാം.സിംഗിൾ ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. ദിലീപിന് ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച്‌ ഹൈക്കോടതി ജാമ്യം തള്ളിയതോടെ ദിലീപിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആയി എന്ന് തന്നെ പറയേണ്ടി വരും. ദിലീപിന്റെ മുന്നില്‍ ഇനി ചുരുങ്ങിയ വഴികള്‍ മാത്രമേ ഉള്ളൂ.ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ദിലീപിനെതിരേ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തിന് തടസമാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദവും അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ഇനി സുപ്രീംകോടതിയെ സമീപിക്കാനായിരിക്കും ശ്രമിക്കുക. എന്നാൽ ഈ ഘട്ടത്തിൽ സുപ്രീംകോടതിയിൽ പോയാലും അനുകൂല വിധിയുണ്ടാകില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. അതിനാൽ കൂടുതൽ നിയമോപദേശം തേടിയ ശേഷമാവും ദിലീപിന്‍റെ നീക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീകരിച്ചത് പ്രതിഭാഗത്തിന് തിരിച്ചടിയായി. കേസ് ഡയറിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ചൊവ്വാഴ്ച ദിലീപിന്‍റെ റിമാൻഡ് കാലാവധി പൂർത്തിയാവുകയാണ്. ഒളിവിലായ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെയും ദിലീപിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് അപ്പുണ്ണിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം മുതൽ അപ്പുണ്ണി ഒളിവിലാണ്.ഈ മാസം പതിനേഴിനാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. കോടതി ദിലീപിനെ റിമാന്‍ഡില്‍ വിട്ടു. എന്നാല്‍ ജാമ്യത്തിനായി ദിലീപ് െൈഹക്കോടതിയെ സമീപിക്കുകയാണ് പിന്നീടുണ്ടായത്.sunia

ഹൈക്കോടതിയില്‍ ദിലീപിന് ജാമ്യം ലഭിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതും. എന്നാല്‍ ഹൈക്കോടതി അങ്കമാലി കോടതിയുടെ നിലപാട് തന്നെ പിന്തുടര്‍ന്നപ്പോള്‍ ദിലീപിന്റെ മുന്നില്‍ പുറത്തിറങ്ങാനുള്ള വലിയൊരു വഴിയാണ് അടഞ്ഞത്.ഇനി ദിലീപിന്റെ മുന്നില്‍ ജയിലില്‍ നിന്നിറങ്ങാന്‍ വളരെ ചെറിയ സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജാമ്യത്തിനായി പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്.

നിലവിലെ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുക എന്നത് ദിലീപിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. കാരണം സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയാണ് എങ്കില്‍ ദിലീപിന് മുന്നില്‍ പോംവഴികള്‍ അവശേഷിക്കുകയാവും.ഇത്രയും സ്വാധീനശക്തിയുള്ള ഒരാള്‍ പീഡനക്കേസില്‍ പ്രതിയാണെന്നിരിക്കേ സാക്ഷികളേയും മറ്റും സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യത കൂടുതലാണ് എന്നിരിക്കേ സുപ്രീം കോടതിയും ദിലീപിന്റെ രക്ഷയ്ക്ക് എത്താന്‍ സാധ്യത കുറവാണ്.ദിലീപിന്റെ മുന്നിലുള്ള മറ്റൊരു വഴി ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുക എന്നതാണ്. അതായത് 90 ദിവസത്തിനകം അന്വേഷണസംഘത്തിന് കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല എങ്കില്‍ ദിലീപിന് പുറത്തിറങ്ങാന്‍ സാധ്യത തുറന്ന് കിട്ടും.കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം വന്നാല്‍ ദിലീപിന് ഹൈക്കോടതിയെ വീണ്ടും ജാമ്യത്തിനായി സമീപിക്കാം. അങ്ങനെയെങ്കില്‍ ദിലീപിന് മാജ്യം നല്‍കാതിരിക്കാനും കോടതിക്ക് സാധ്യമല്ല. ഇപ്പോള്‍ പതിനാല് ദിവസമായി താരം ജയിലില്‍ ആണ്

അത് വരെ കാത്തിരിക്കാതെ സുപ്രീം കോടതിയിലേക്ക് പോകുക എന്ന തീരുമാനം ദിലീപ് കൈക്കൊള്ളാന്‍ സാധ്യതയില്ല എന്ന് തന്നെ വേണം കരുതാന്‍. ഇനി സുപ്രീം കോടതിയിലേക്ക് പോകാനാണ് തീരുമാനമെങ്കില്‍ കൊടികെട്ടിയ വക്കീലാവും ദിലീപിന് വേണ്ടി കോട്ടണിയുക.സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംജത് മലാനി ദിലീപിന് വേണ്ടി കേസില്‍ ഹാജരാകും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെ ഉപയോഗിച്ച്‌ ജാമ്യം ഉറപ്പിക്കാനാവും അടുത്ത ശ്രമം.ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അപൂര്‍വമയ കേസെന്ന് വിലയിരുത്തിയ കോടതി അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് എന്നും കേസിന് ഗുരുതര സ്വഭാവം ഉണ്ടെന്നും നിരീക്ഷിച്ചു.

Top