‘കസ്റ്റഡി സെല്‍ഫി’പുലിവാലുപിടിച്ച്‌ രണ്ട് പോലീസുകാര്‍

ഇരിങ്ങാലക്കുട: സെല്‍ഫിയിൽ പുലിവാലുപിടിച്ച്‌ രണ്ട് പോലീസുകാര്‍ നെട്ടോട്ടത്തിൽ .അതും വിവാദ നായകനായ ദിലീപിനൊപ്പം . നാലുമാസം മുമ്പ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത നടന്‍ ദിലീപിനൊപ്പമുള്ള സെല്‍ഫി ഇത്രയും വലിയൊരു പാരയാകുമെന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ അരുണും പ്രകാശനും കരുതിയില്ല.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ‘കസ്റ്റഡി സെല്‍ഫി’യെന്ന തലക്കെട്ടുമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തങ്ങളുടെ ചിത്രത്തെക്കുറിച്ചുള്ള വേവലാതിയിലാണ് ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥർ .

കടുപ്പശ്ശേരി സ്കൂളില്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ചിത്രം എടുത്തത്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇരുവരും കടുപ്പശ്ശേരിയിലെത്തിയത്.വൈകീട്ട് അഞ്ചുമണിക്ക് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോകാന്‍ നേരത്താണ് ദിലീപിനൊപ്പം പടമെടുത്തത്. പിന്നീട് ഫെയ്സ്ബുക്കിലിട്ടശേഷം ആരൊക്കെയോ ഷെയര്‍ ചെയ്തുപോയതാണ് പ്രശ്നമായത്.ഇപ്പോള്‍ വിദേശത്തുനിന്നുപോലും വിളികള്‍ വരുന്നു. സഹികെട്ടപ്പോള്‍ ഫോണ്‍ ഓഫ്ചെയ്ത് വെയ്ക്കേണ്ടിവന്നു. തെറ്റായ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഐ.ടി. ആക്റ്റ് പ്രകാരം നടപടിയെടുക്കാവുന്ന കുറ്റമാണെന്ന് പോലീസ് ഭാഷ്യവും പുറത്തുവന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top