ഇന്ദ്രൻസ് കമ്മ്യൂണിസ്റ്റാണ് ;തനിക്ക് ഒരിക്കലും ജാഡ വരില്ലെന്നും ഇന്ദ്രന്‍സ്.

കൊച്ചി: തനിക്ക് ഇടതുപക്ഷത്തോടാണ് താല്‍പര്യമെന്ന് നടൻ ഇന്ദ്രന്‍സ് തുറന്നുപറഞ്ഞു . ഹോം എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം വന്നിരിക്കുന്നു അവസരത്തിലാണ് ഇന്ദ്രാസിന്റെ തുറന്നുപറച്ചിൽ . മമ്മൂക്ക പറഞ്ഞ രാഷ്ട്രീയം തന്നെയാണ് ശരി എന്ന് ഇന്ദ്രൻസ് പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആരെയും നോവിക്കാതെ നമുക്ക് രാഷ്ട്രീയം വേണമെന്നും നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

മനസിനുള്ളില്‍ രാഷ്ട്രീയമുണ്ട്. മമ്മൂക്ക പറഞ്ഞ രാഷ്ട്രീയം തന്നെയാണ്. അത് എനിക്ക് വലിയ ഇഷ്ടം തോന്നിയ കാര്യമാണ്. എല്ലാവരുടെയും പിന്തുണയോടെയാണ് നമ്മള്‍ നില്‍ക്കുന്നത്. അപ്പോള്‍ നമുക്ക് വ്യക്തിപരമായ കാര്യങ്ങളുണ്ടെങ്കില്‍ നമ്മളുടെ ഉള്ളില്‍ ഇരിക്കട്ടെ. ആരെയും നോവിക്കാതെ നമുക്ക് നമ്മുടെ രാഷ്ട്രീയം വേണം. നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണം. പക്ഷെ ഇപ്പോള്‍ നമ്മളുടെ രാഷ്ട്രീയം സിനിമയാണ്. മനസില്‍ ഇടതുപക്ഷത്തോടാണ് ഇഷ്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ നിലപാടുകള്‍ ഇല്ലാത്ത വ്യക്തികളില്ല. ചില താരങ്ങള്‍ അത് കൃത്യമായി തുറന്നുപറയും. എന്നാല്‍ മറ്റു ചിലര്‍ രാഷ്ട്രീയം പരസ്യമാക്കാറില്ല. ഇന്ദ്രന്‍സിനെ സംബന്ധിച്ചിടത്തോളം കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ സിനിമാ രംഗത്ത് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം സിനിമയാണ്. എങ്കിലും മനസിലുള്ള ഇഷ്ടം ഇടതുപക്ഷത്തോടാണ് എന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.

മമ്മൂട്ടി ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്. എങ്കിലും അദ്ദേഹം രാഷ്ട്രീയപരമായ അഭിപ്രായങ്ങള്‍ തുറന്നുപറയാറില്ല. സിഎഎ സമരം പോലുള്ള പല വിഷയങ്ങളിലും മമ്മൂട്ടി അഭിപ്രായം തുറന്നുപറയാത്തത് ചര്‍ച്ചയായിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അഭിപ്രായം പറഞ്ഞപ്പോഴും മമ്മൂട്ടിയുടെ മൗനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തെങ്കിലും തനിക്ക് ഒരിക്കലും ജാഡ വരില്ലെന്നും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറഞ്ഞു. ചില സമയത്ത് മുതിര്‍ന്ന ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ ദേഷ്യം വരുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഇന്ദ്രന്‍സ് പറഞ്ഞത്: ”എനിക്ക് ഒരിക്കലും ജാഡ വരില്ല. പക്ഷെ ചില സമയത്ത് ദേഷ്യം വരും. അത്രയും വിലയില്ലാത്ത രീതിയില്‍ ചിലര്‍ കാണുമ്പോള്‍ ക്ഷമയില്ലാതെ വരും. ഇപ്പോള്‍ സിനിമയിലുള്ളത് മിടുക്കരായ പിള്ളേരാണ്. ഞാന്‍ പറഞ്ഞത് നമ്മുടെ മൂത്ത കക്ഷികളുടെ കാര്യമാണ്. ചിലപ്പോള്‍ ദേഷ്യം വന്ന് ചിലതൊക്കെ പറഞ്ഞത് പോകും. പുതിയ കുട്ടികളുമായി അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടില്ല. അവരില്‍ നിന്ന് തന്നെ കുറെ പഠിക്കാനുണ്ട്.

പേര് സൂചിപ്പിക്കുംപോലെ തന്നെ വീടിന്റെ കഥയാണ് ഹോം. വീടുകളില്‍ സംഭവിക്കുന്ന വൈകാരിക നിമിഷങ്ങള്‍ ശരിക്കും അവതരിപ്പിക്കാന്‍ ഹോം അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്ന് പറയാം. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഗൃഹനാഥന്റെ റോള്‍ ഗംഭീരമായിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രന്‍സ് വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു എങ്കിലും ആ പഴയ കോമഡി കഥാപാത്രങ്ങളാണ് ഇഷ്ടമെന്ന് ഇന്ദ്രന്‍സ് സൂചിപ്പിക്കുന്നു.

വാട്‌സ്ആപ്പും ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും മനുഷ്യ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന കാലമാണിത്. എന്നാല്‍ ഇതൊന്നും കാര്യമായി ശ്രദ്ധിക്കാത്ത താരമാണ് ഇന്ദ്രന്‍സ്. അദ്ദേഹം ഇത്തരം സൗകര്യങ്ങളുള്ള ഫോണ്‍ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. ആവശ്യമുള്ളപ്പോള്‍ മക്കളോടും സഹപ്രവര്‍ത്തകരോടും പറയുകയാണ് ചെയ്യാറെന്നും ഇന്ദ്രന്‍സ് പ്രതികരിക്കുന്നു.

ഇതര തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് തികത്തും വ്യത്യസ്തമായിരുന്നു മലയാള സിനിമാ ലോകം അടുത്ത കാലം വരെ. എന്നാല്‍ ഈയടുത്ത കാലത്തായി താരങ്ങള്‍ കൂടുതലായി രാഷ്ട്രീയത്തില്‍ ഇപെടാന്‍ തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ഭീമന്‍ രഘു, കൊല്ലം തുളസി എന്നിവരെല്ലാം ബിജെപിയുമായി സഹകരിക്കുന്നതും കേരളക്കര കണ്ടു.ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, സലീം കുമാര്‍, ജഗദീഷ് തുടങ്ങിയ താരങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പവും മുകേഷ്, ഇന്നസെന്റ് തുടങ്ങിയവര്‍ ഇടതുരാഷ്ട്രീയത്തിനൊപ്പവും പ്രകടമായി നിലകൊള്ളുന്നു. സിനിമയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകുന്ന നടനാണ് ഗണേഷ് കുമാര്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാതെ നില്‍ക്കുന്നവരാണ് കൂടുതല്‍ താരങ്ങളും.

Top