മുസ്ലീമായ ബോളിവുഡ് പ്രശസ്തതാരം ഇര്‍ഫാന്‍ ഖാന്‍ ഇസ്ലാം മതത്തിനെതിരെ പ്രതികരിക്കുന്നു. റമദാന്‍ വ്രതാനുഷ്ഠാനങ്ങളെയാണ് ഇര്‍ഫാന്‍ ഖാന്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരു മാസം വ്രതം എടുത്തിട്ടൊന്നും കാര്യമില്ലെന്നും അതിനേക്കാള്‍ നല്ലത് ആളുകള്‍ സ്വന്തം മനസ്സിനെ ശുദ്ധീകരിക്കുകയാണ് ചെയ്യേണ്ടതെന്നും താരം പറയുന്നു.
കൂടാതെ ബക്രീദിന്റെ ഭാഗമായി നടത്തുന്ന ബലികഴിപ്പിക്കലിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ബലികൊടുക്കലിന്റെ പേരില്‍ മൃഗങ്ങളെ കൊന്നൊടുക്കാന്‍ ഒരു മതത്തിലും പറഞ്ഞിട്ടില്ല. നമുക്ക് പ്രിയപ്പെട്ട എന്തെങ്കിലും ഒന്നിനെ അല്ലാഹുവിനു വേണ്ടി ത്യാഗം ചെയ്യുക എന്നതാണ് ബലികഴിപ്പിക്കള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആടിനെയും പശുവിനെയും കൊല്ലുക എന്ന് അതിനര്‍ത്ഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മതാചാര പ്രകാരം നടത്തുന്ന ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും പിന്നിലുള്ള ശരിയായ സന്ദേശം മനസ്സിലാക്കാതെ അന്ധമായി മതത്തെ പിന്തുടരുകയാണ് ഇന്ന് ഭൂരിപക്ഷവും ചെയ്യുന്നതെന്നും ഇര്‍ഫാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം മത നേതാക്കളെയും നിശിതമായി വിമര്‍ശിച്ച ഇര്‍ഫാന്‍ ഖാന്‍ ലോകത്തു ഇന്ന് വ്യാപകമായി ക്കൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേതാക്കളില്‍ ആരും ശബ്ദം ഉയര്‍ത്തുന്നില്ലെന്നും ഇതെന്തുകൊണ്ടെന്നു ജനങ്ങള്‍ ചോദ്യം ചെയ്യണം എന്നും വ്യക്തമാക്കി.
ഇര്‍ഫാന്‍ ഖാന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. ഇര്‍ഫാന്‍ മത നേതാവല്ലെന്നും അദ്ദേഹത്തിന്റെ ഉപദേശം പിന്തുടരേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും ആള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.കൂടാതെ ഇര്‍ഫാന്‍ തന്റെ കരിയറില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും മത വിശ്വാസങ്ങളെപ്പറ്റി പ്രസ്താവനകള്‍ നടത്തേണ്ട കാര്യമില്ലെന്നും പറഞ്ഞു നിരവധി സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.