ജയന്‍ മരിച്ചില്ല അമേരിക്കയില്‍ ഒളിവു ജീവിതം നയിച്ചു; പ്രചരിച്ച കഥകളുടെ സത്യാവസ്ഥ

തിരുവനന്തപുരം: മലയാള സിനിമയില്‍ എന്നും അനശ്വരനാണ് ജയന്‍ എന്ന താരം.ജയന്‍ ദാുരണമായി അപകടത്തില്‍ പെട്ടു മരിച്ചിട്ടും ഏറെ കാലം അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ പ്രചരിച്ചിരുന്നു. ജയനെ ജീവനോളം സ്‌നേഹിച്ചിരുന്ന മരിച്ചു എന്ന് അംഗീകരിക്കാന്‍ കഴിയാതിരുന്ന ആരാധകരായിരുന്നു ഇത്തരം കഥകള്‍ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു ജയന്റെ മരണം. അന്നത്തെ കാലത്തു മരണത്തെക്കുറിച്ചു വലിയ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജയന്റേതുകൊലപാതകമാണെന്നതായിരുന്നു പ്രധാന പ്രചരണം. ഈ പ്രചരണത്തിന് പിന്നാലെയാണ് അദ്ദേഹം മരിച്ചിട്ടില്ലെന്നും അപകടത്തില്‍ നിന്നും രക്ഷപെട്ടുവെന്നുമുള്ള അഭ്യൂഹങ്ങളും കെട്ടുകഥകളും പരന്നതും.

അപകടത്തില്‍ നിന്നു രക്ഷപെട്ടു ജയന്‍ അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയായിരുന്നു എന്നു അമ്മയ്ക്കു സ്ഥിരമായി കത്തുകളയച്ചിരുന്നു എന്നുമായിരുന്നും അക്കാലത്തെ കഥകള്‍. ശത്രുക്കളില്‍ നിന്നു രക്ഷപെടാനായിരുന്നത്രെ ഇങ്ങനെ ചെയ്തതെന്ന തിയറിയും ഈ കഥയ്ക്കൊപ്പം കൂട്ടിച്ചേര്‍ത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എപ്പോഴും വീരനായകന്റെ വേഷത്തിലെത്തുന്ന ജയനെ കുറിച്ചുള്ള വടക്കന്‍ പാട്ടുകൂടിയായി ഈ കഥകള്‍. എന്നാല്‍ ചിത്രത്തിന്റെ സഹസംവിധായകനും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായിരുന്ന സോമന്‍ അമ്പാട്ട് ഈ കഥകളെല്ലാം നിഷേധിക്കുകയാണ്.കോളിളക്കത്തിന്റെ ഷൂട്ടിങ് അപകടത്തില്‍ എന്താണ് സംഭഴിച്ചതെന്നും അദ്ദേഹം വിവരിച്ചു. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ജയന്റെ നഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ:
മദ്രാസില്‍ നിന്നും അല്‍പം അകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോര്‍ട്ടില്‍ വച്ചാണു ഡയറക്ടര്‍ പി. എന്‍. സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നത്. അതില്‍ സഹസംവിധായകനായിരുന്നു ഞാന്‍, ഹെലികോപ്റ്ററില്‍ ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീന്‍, കോപ്ടറില്‍ ചാടിപ്പാടിക്കുക, വിടുക അതായിരുന്നു പ്ലാന്‍ ചെയ്ത ഷോട്ട്. പക്ഷേ സാഹസീകനായ ജയന്‍ സ്വാഭാവിതയ്ക്കുവേണ്ടി ഹെലികോപ്ടറില്‍ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാന്‍ എന്തു കൊണ്ടോ സാധിച്ചില്ല.

ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലന്‍സ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും. പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്നു മദ്രാസില്‍ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു ആശുപത്രിയിലെത്താന്‍ വളരെ വൈകി.. ആശുപത്രിയില്‍ വേഗമെത്തിയിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടായിരുന്നു.

കഇഡ വില്‍കയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ജയന്‍ മരിച്ചില്ലെന്നും അദേഹം അമേരിക്കയില്‍ ഒളിവുജീവിതം നയിച്ചുവെന്ന പ്രചരണവും സത്യമല്ലെന്നും അമ്പാട്ട് പറയുന്നു.

Top