ആഘോഷങ്ങളില്‍ പങ്കാളിയാകുമ്പോള്‍ സ്വന്തം സുരക്ഷ നോക്കണമെന്ന് മമ്മൂട്ടി

Untitled-1-Recovered-Recovered

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സ്വാന്തനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തി. ആഘോഷങ്ങളില്‍ പങ്കാളിയാകുമ്പോള്‍ സ്വന്തം സുരക്ഷ നോക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.ഒരു ഞെട്ടലോടെയാണ് ദുരന്ത വാര്‍ത്ത കേട്ടത്. പരിക്കേറ്റവരുടെ വേദന മരുന്ന് കൊണ്ട് മാറ്റാം. എന്നാല്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയാണ് തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

ഉണ്ടായ അപകടത്തെക്കുറിച്ച് ഭയപ്പെടേണ്ട. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതെ നോക്കുകയാണ് ചെയ്യേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. പരവൂര്‍ എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയിലേക്ക് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് അപകട സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പരിക്കേറ്റ പ്രദേശവാസികളെയും സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുട്ടികളെയും മുതിര്‍ന്നവരെയും മമ്മൂട്ടി ആശ്വസിപ്പിച്ചു.

Top