ഹൈദദരബാദ്: ദക്ഷിണേന്ത്യയുടെ അഭിമാന താരമായ പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്തു. സര്‍ക്കാര്‍ ഭൂമിയിലാണ് ഈ ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. റവന്യൂ വിഭാഗത്തിന്റെ നടപടി പ്രകാരമാണ് പ്രഭാസിനെതിരെ ഇങ്ങനൊരു നീക്കമുണ്ടായത്.
84.3 ഏക്കറോളം വരുന്ന ഭൂമിയിലെ അനധികൃത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പ് നടപടികള്‍ കൈക്കൊണ്ടത്. അനധികൃത ഭൂമിയില്‍ നിര്‍മാണം നടത്തിയ എല്ലാവരും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഭൂമി സര്‍ക്കാര്‍ അധീനതയില്‍ ഉള്ളതാണെന്ന് സുപ്രിംകോടതി വിധിച്ചു. ഈ പ്രദേശത്തോട് ചേര്‍ന്നാണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസെന്ന് റവന്യൂ വകുപ്പ് അഭിപ്രായപ്പെട്ടു.
അനധികൃത നിര്‍മാണെങ്ങള്‍ തടയാന്‍ എത്തിയ റവന്യൂ വകുപ്പ് വീട് അടഞ്ഞ് കിടക്കുന്നത് കണ്ട് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നിനും കഴിയാതെ വന്നതോടെയാണ് നോട്ടീസ് പതിച്ച് വീട് സീല്‍ ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രഭാസ് ഇതുവരെ റവന്യൂ വകുപ്പിന്റെ നടപടിയുമായി പ്രതികരിച്ചിട്ടില്ല.