കുഞ്ഞുന്നാള്‍ മുതലേ പെണ്‍കുട്ടികളെ കാണുമ്പോള്‍ നാണമാണ്; പ്രഭാസ് വിവാഹം കഴിക്കാത്തതിന്റെ കാരണം

ബാഹുബലി തരംഗത്തിനൊപ്പം തന്നെ ആരാധകരെല്ലാം ഒരുപോലെ ചര്‍ച്ച ചെയ്ത ഒന്നാണ് പ്രഭാസിന്റെ വിവാഹം. നടി അനുഷ്‌കയുമായി പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ ആ വാര്‍ത്ത ഇരുവരും തള്ളി. എന്നാല്‍ പ്രഭാസിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. പ്രഭാസിന് വേണ്ടി വീട്ടുകാര്‍ പെണ്ണന്വേഷണം തുടങ്ങിയെന്നും വാര്‍ത്തകള്‍ വന്നു. എന്നിട്ടും ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. എന്താവും പ്രഭാസ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യം ആരാധകരില്‍ ശക്തമായതിനെ തുടര്‍ന്ന് അവര്‍ അതിന് ഒരു കാരണവും കണ്ടെത്തി.

ഒരു അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞ കാര്യങ്ങളാണ് വിവാഹം കഴിക്കാത്തതിന് കാരണമായി ആരാധകര്‍ കണ്ടെത്തിയത്. കുഞ്ഞുന്നാള്‍ മുതലേ പെണ്‍കുട്ടികളെ കാണുമ്പോള്‍ തനിക്ക് നാണമാണെന്നും അപ്പോള്‍ കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നും എന്നുമാണ് പ്രഭാസ് പറഞ്ഞത്. എന്നാല്‍ ജോലിയില്‍ അത് പ്രതിഫലിക്കാറില്ല. നായികമാര്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുമ്പോള്‍ ഈ നാണമോ തൃപ്തിക്കുറവോ തോന്നാറില്ലെന്നും പ്രഭാസ് പറയുന്നു.ഇപ്പോള്‍ വിവാഹ വാര്‍ത്തകള്‍ കേള്‍ക്കുന്നത് തന്നെ പ്രഭാസിന് ദേഷ്യമാണെന്നാണ് സംസാരം. തന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങള്‍ വലിച്ചിഴയ്ക്കരുത് എന്നാണ് പ്രഭാസ് പറയുന്നത്. സഹോയാണ് പുറത്തിറങ്ങാനിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ചെലവെന്നാണ് റിപ്പോര്‍ട്ട്.

Top