നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം അടുത്തിടയ്ക്കാണ് നടന്നത്. ഇപ്പോള്‍ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപിയും കുടുംബവും. മകളുടെ വിവാഹം നടക്കുന്ന ജനുവരിയിലാണ്.
26 വര്‍ഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകള്‍ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നു. ഇന്നലെയാണ് ഞങ്ങള്‍ മുംബൈയില്‍ നിന്നും വന്നതേ ഒളളൂ. തിരുവോണ ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
സുരേഷ് ഗോപിയടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനുമായി ജൂലൈയിലായിരുന്നു ഭാഗ്യയുടെ വിവാഹനിശ്ചയം. വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും. 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വിവാഹ റിസപ്ഷനും നടക്കും.