തിരുവനന്തപുരം: നീറ്റ് പരീക്ഷയെഴുതാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് കേരളം ഒരുക്കിയ സൗകര്യങ്ങള്‍ക്ക് നന്ദിപറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ സ്റ്റേഷനുകളിലും സഹായകേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്.
പരീക്ഷയെഴുതാനെത്തിയ കുട്ടികള്‍ക്ക് സ്വന്തംനാടെന്ന തോന്നലാണുണ്ടായതെന്നും ഈ സൗകര്യങ്ങളൊരുക്കിയ മുഖ്യമന്ത്രിക്ക് പാദനമസ്‌കാരം ചെയ്യുന്നെന്നും നിലം തൊട്ട് വണങ്ങി അമ്മ മഴവില്ല് ഷോ വേദിയില്‍ സൂര്യ പറഞ്ഞു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സാക്ഷിയാക്കിയായിരുന്നു സൂര്യയുടെ അപൂര്‍വമായ ആദരം.
കേരള മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിക്കുന്നതായി നടന്‍ സൂര്യ. നീറ്റ് പരീക്ഷ എഴുതാനെത്തിയ കുട്ടികള്‍ക്ക് എല്ലാവിധ സഹായ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതിനെ അഭിനന്ദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സൂര്യ. പരീക്ഷയെഴുതാന്‍ വന്ന കുട്ടികള്‍ക്ക് ഇവിടം സ്വന്തം നാട് പോലെ തോന്നി.സ്വന്തം നാട്ടിലെ കുട്ടികളെപ്പോലെയാണ് അവരെ പരിചരിച്ചതെന്നും സൂര്യ പറഞ്ഞു.കേരളീയരുടെ ഹൃദയ വിശാലതയ്ക്ക് തെളിവാണിതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.