കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.മാത്രമല്ല ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലില്ലെന്നും ഒരു ദിവസം പോലും തുടരന്വേഷണം നീട്ടരുതെന്നും നടൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
തുടരന്വേഷണം നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് ദിലീപിന്റെ പരാമർശം.നടിയെ ആക്രമിച്ച കേസിൽ കോടതി വീഡിയോ പരിശോധിച്ചതിൽ എന്താണ് തെറ്റെന്ന് നടൻ ദിലീപ്. അന്വേക്ഷണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിന് പിന്നിൽ പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണെന്നും ദിലീപ് ആരോപിച്ചു.
കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം, അതിജീവിതയ്ക്കൊപ്പമാണെന്ന വാദം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു.
അവര്‍ നല്കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും അതിജീവിത നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി നല്കി.കേസിൽ തന്റെ അഭിഭാഷകരെയും പ്രതിയാക്കാനാണ് ശ്രമിക്കുന്നത്.
ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ടെന്ന് ദിലീപ് ആരോപിച്ചു. 2022 ഫെബ്രുവരി വരെ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയത് പ്രോസിക്യൂഷൻ അറിഞ്ഞിരുന്നില്ലേ. മൂന്ന് വർഷത്തിന് ശേഷമാണ് പ്രോസിക്യൂഷൻ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും, അഭിഭാഷകന്റെ നോട്ടാണ് ദൃശ്യത്തിന്റെ വിവരണമെന്നാണ് പൊലീസ് പറയുന്നതെന്നും നടൻ ചൂണ്ടിക്കാണിച്ചു. വിചാരണ ഒഴിവാക്കാനാണ് ഡി വൈ എസ് പി ബൈജു പൗലോസിന്‍റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു.
എന്നാൽ ദിലീപിൻ്റെ വാദങ്ങൾ കളവാണെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ദിലീപ് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് ഉന്നയിക്കുന്നത്. ദിലീപിന്റെ ഫോണുകളിൽ നിന്ന് ഡാറ്റ തിരിച്ചെടുക്കേണ്ടതുണ്ട്. കൂടാതെ ഡോക്യുമെന്റ്സും, വോയ്സ് ക്ലിപ്സ് എന്നിവ വേറെയും ഉണ്ട്. ആയിരക്കണക്കിന് ഫോട്ടോസ്, വീഡിയോസ് എന്നിവയും ഇതിൽ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു.