യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളായ സിനിമാരംഗത്തെ പ്രമുഖരുടെ സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. മഞ്ജു വാര്യര്‍, നടന്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ വിസ്താരമാണ് ഇന്നു നിശ്ചയിച്ചിട്ടുള്ളതെങ്കിലും മഞ്ജു വാര്യര്‍ ഹാജരാകാനിടയില്ലെന്നാണു റിപ്പോര്‍ട്ട്. മഞ്ജു നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്നാണു പ്രോസിക്യൂഷന്റെ പ്രതീക്ഷ. ഇതിനിടെയാണ് മഞ്ജു വിട്ടു നില്‍ക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കിയെല്ലാ സിനിമാക്കാരും മൊഴി നല്‍കിയ ശേഷം കോടതിയില്‍ എത്താനാണ് മഞ്ജുവിന്റെ നീക്കമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ക്ക് മഞ്ജു തയ്യാറായിട്ടില്ല.