നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്;പൊലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി:കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ അനീഷാണ് അറസ്റ്റിലായത്.പള്‍സര്‍ സുനിയ്ക്കുവേണ്ടി ഇയാള്‍ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സുനിയുടെ ശബ്ദം റെക്കോഡു ചെയ്ത് ദിലീപിന് അയച്ചു കൊടുക്കാനും ശ്രമിച്ചു.

കാവ്യാമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യിലേയ്ക്ക് മൂന്നുവട്ടം ഫോണ്‍ ചെയ്യുകയുമുണ്ടായി. നടിയെ ആക്രമിച്ചതിനു പിന്നില്‍ ദിലീപാണെന്ന് മാര്‍ച്ച് ആറിന് സുനി അനീഷിനോട് പറഞ്ഞിരുന്നു. ജയിലില്‍ കാവല്‍ നിന്നപ്പോഴാണ് സുനി അനീഷിനോട് ഇക്കാര്യം പറഞ്ഞത്. അനീഷിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേ സമയം നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയ്ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. ഗണേഷിന്റെ പരാമര്‍ശം ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്.പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനും.സിനിമാക്കാര്‍ ജയിലില്‍ കൂട്ടമായി എത്തിയതും സംശയാസ്പദം. അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്. കോടതിവിധി വരുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top