ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കണേണ്ടെന്ന് ദിലീപ്, ഒറ്റയ്ക്ക് കാണണം!!

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന തെളിവായ ദൃശ്യങ്ങൾ കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടൻ ദിലീപ്. ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചിരിക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികളെ ദൃശ്യങ്ങൾ ഒരുമിച്ചുകാണിക്കാനായിരുന്നു കോടതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഈ അനുവാദത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് കാണിക്കണമെന്നുമുള്ള ആവശ്യവും ദിലീപ് പ്രകടി‌പ്പിച്ചു.

നടിയ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വ്യാഴാഴ്ച ദിലീപിന് പരിശോധിക്കാം. വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടക്കുക. ഡിജിറ്റൽ തെളിവുകളുടെ പകർ‌പ്പ് വേണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി അടക്കം ദിലീപിന്റെ ഹർജി തള്ളുകയായിരുന്നു. ദിലീപിനും അദ്ദേഹത്തിന്റെ അഭിഭാഷകനും വിദഗ്ധർക്കും പരിശോധിക്കാമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിർദേശിച്ചതു ദിലീപ് മാത്രമാണ്. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക. അതേസമയം രഹസ്യ വിചാരണ തീരുമാനിച്ചിരിക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തിൽ പറയുന്ന സംഭവവും ചിത്രീകരണവും ഒത്തുപോകുന്നില്ലെന്നും ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം.


സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ചില ശബ്ദങ്ങൾ, സംഭവം നടന്ന സമയം, പശ്ചാത്തലം തുടങ്ങിയവ സംശയാസ്പദമാണ് തട്ടിക്കൊണ്ടുപോയി ബലമായി പീഡിപ്പിക്കുമ്പോഴുള്ള സാഹചര്യം തെളിയിക്കാൻ ദൃശ്യത്തിന് കഴിയുന്നില്ലെന്നാണ് ദിലീപ് വാദിക്കുന്നത്. 2017 ഫെബ്രുവരി 17നാണു യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച വാഹനം ഓടിച്ച മാര്‍ട്ടിനെയാൻണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ഫെബ്രുവരി 23നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പോലീസ് പിടികൂടിയത്. കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലെത്തിയ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ അന്വേഷണ സംഘം കോടതിയില്‍ വച്ച് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

ഇനി ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ തീരുമാനമുണ്ടായ ശേഷമാകും ആരെയെല്ലാം ദൃശ്യങ്ങള്‍ കാണിക്കാമെന്നതിൽ കോടതി അന്തിമതീരുമാനം പുറപ്പെടുവിക്കുക. അഡീ. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച 11.30-നാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നത്. ദിലീപിനുപുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് കോടതി അനുവാദം നൽകിയിരുന്നു. വിദഗ്ധരുമായി വ്യാഴാഴ്ചയാണ് ദിലീപിന് പരിശോധിക്കാനുള്ള അനുവാദം നൽകിയിരിക്കുന്നത്.

Top