പുതുമുഖ നിര്‍മ്മാതാക്കളില്‍ പരിചിത മുഖമാണ് സാന്ദ്രയുടെയും വിജയ് ബാബുവിന്റെയും. ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതുമായിരുന്നു. ഒരു നല്ലൊരു നടി കൂടിയാണ് സാന്ദ്രാ തോമസ്. എന്നാല്‍, സാന്ദ്രയുടെ വിവാഹമൊന്നും ആരു പറഞ്ഞു കേട്ടതില്ല.
സാന്ദ്രാ തോമസിന്റെ വിവാഹം കഴിഞ്ഞു. ജൂലൈ 10 ന് എറണാകുളത്തെ ഒരു പള്ളിയില്‍ ബിസിനസുകാരന്‍ വില്‍സണ്‍ തോമസ് സാന്ദ്രയ്ക്ക് മിന്നുചാര്‍ത്തിയെന്നും നിര്‍മ്മാതാവും നടനുമായ വിജയ്ബാബുവിനെ പോലെ സിനിമാ രംഗത്തും പുറത്തുമുള്ള അടുത്ത സുഹൃത്തുക്കളില്‍ ചിലരും വേണ്ടപ്പെട്ടവരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ബിസിനസുകാരനായ വില്‍സണ്‍ തോമസിന് ബെംഗളൂര്‍, ദുബായ്, അബുദാബി, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ബിസിനസുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംവിധായകന്‍ ലാല്‍ജോസ്, നടി ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി , സ്വാതി റെഡ്ഡി, പേളി മാണി, മിഥുന്‍ മാനുവല്‍ തോമസ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
ഫ്രൈഡേ ഫിലിംഹൗസ് എന്ന നിര്‍മ്മാണക്കമ്പനിയുടെ സഹ ഉടമ കൂടിയായ സാന്ദ്രാതോമസ് നടന്‍ വിജയ്ബാബുവുമായി ചേര്‍ന്ന് അടുത്തിടെ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. സൂപ്പര്‍ഹിറ്റുകളായ ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നിവയ്ക്ക് പുറമേ ശ്രദ്ധേയമായ ആട് ഒരു ഭീകരജീവിയാണ്, പെരുച്ചാഴി, കിളിപോയി തുടങ്ങിയ സിനിമകള്‍ ഇവര്‍ നിര്‍മ്മിച്ചിരുന്നു.