കൊച്ചി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയാന്വേഷണം വേണമെന്ന് അതീജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ് വിവോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ളതില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും.
വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് . ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയുടെ അഡ്വക്കേറ്റായ സുപ്രീംകോടതി അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ വാദിച്ചു. കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത നേരത്തേ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് പരിഗണിച്ചത്. നിലപാട് അറിയിക്കാന്‍ കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ സമയം തേടി. ഹര്‍ജി ഏഴിന് പരിഗണിക്കാന്‍ മാറ്റി.
ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് 2021 ജൂലായ് 19-ന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. അന്ന് കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ആരാണ് ഇത്തരത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം.