നടന്‍ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും! നിർണായക വാട്സ്ആപ്പ് ചാറ്റ് പുറത്തെടുത്തത് ദിലീപിന് കുരുക്കായി.ദിലീപ് വീണ്ടും അറസ്റ്റിലേക്ക് ?കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും കുരുക്ക്.ദിലീപിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.അതിന് മുന്‍പായാണ് ചില നിര്‍ണായക വിവരങ്ങള്‍ കൂടി കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. ദിലീപ് ഫോണുകളില്‍ നിന്നും ചാറ്റുകള്‍ അടക്കം ഡിലീറ്റ് ചെയ്തതായാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. ഈ ചാറ്റുകളില്‍ ചിലത് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.ദിലീപ് വീണ്ടും അറസ്റ്റിൽ ആവും എന്നാണു പുറത്ത് വരുന്ന സൂചനകൾ .

ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നതെന്നാണ് സൂചന. ഫോണിലെ ഫോറെന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ചും ദിലീപില്‍ നിന്നും ചോദിച്ചറിയാനുള്ള നീക്കവും അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.അതേസമയം, ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്.

ദിലീപ് അടക്കമുളള പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പറഞ്ഞതിന് പിന്നാലെ ചില ഡാറ്റകള്‍ നശിപ്പിക്കപ്പെട്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. മുംബൈയിലെ ലാബില്‍ എത്തിച്ചും സൈബര്‍ വിദഗ്ധനായ സായ് ശങ്കറിന്റെ സഹായത്തോടെയുമാണ് വിവരങ്ങള്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്തത് എന്നും പോലീസ് ആരോപിക്കുന്നു. കോടതി രേഖകള്‍ അടക്കം ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തു വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

വാട്‌സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.

2022 ജനുവരി 29 മുതല്‍ 31 വരെയുളള തിയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തത് എന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ സായ് ശങ്കര്‍ പോലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കോടതി രേഖകള്‍ വാട്‌സ്ആപ്പ് വഴി ദിലീപിന്റെ ഫോണില്‍ എത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയിലൂടെ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

ആരാണ് ഈ കോടതി രേഖകള്‍ ദിലീപിന് വാട്‌സ്ആപ്പിലേക്ക് അയച്ച് നല്‍കിയത് എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഒരിക്കലും പുറത്ത് പോകാന്‍ പാടില്ലാത്ത രേഖകള്‍ ആണെന്നും തിരിച്ച് എടുക്കാന്‍ സാധിക്കാത്ത തരത്തില്‍ നശിപ്പിക്കമം എന്നും അഭിഭാഷകന്‍ പറഞ്ഞതായി സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.. ദിലീപിന്റെ രണ്ട് ഫോണില്‍ നിന്നാണ് വിവരങ്ങള്‍ മാറ്റിയതെന്ന് സായ് ശങ്കര്‍ പറഞ്ഞതായാണ് വിവരം. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ആയിരുന്നു അത്. മാത്രമല്ല ദിലീപും അവിടെ ഉണ്ടായിരുന്നതായും സായ് ശങ്കറിന്റെ മൊഴിയിലുണ്ട്.

രണ്ട് ഫോണുകളില്‍ ഒന്നില്‍ ആയിരുന്നു കോടതി രേഖകള്‍. ഫോണില്‍ നിന്നുളള വിവരങ്ങള്‍ ദിലീപ് അറിയാതെ താന്‍ കോപി ചെയ്ത് വെച്ചതായും സായ് ശങ്കര്‍ മൊഴി നല്‍കി. ഈ വിവരങ്ങള്‍ സായ് ശങ്കറില്‍ നിന്നും കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ട് എന്നാണ് വിവരം. സായ് ശങ്കറിന്റെ കോഴിക്കോട്ടുളള വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ദിലീപിന്റെ ചില വാട്‌സ്ആപ്പ് ചാറ്റുകളും കോടതി രേഖകളും അടക്കം സായ് ശങ്കറിന്റെ ലാപ് ടോപില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷി മൊഴികള്‍ അടക്കം ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

ഇത് കൂടാതെയും മറ്റ് ചില രേഖകള്‍ സായ് ശങ്കറിന്റെ പക്കലുളളതായി അന്വേഷണ സംഘം സംശയിക്കുന്നു. എന്നാല്‍ സായ് ശങ്കര്‍ ഒളിവില്‍ പോയതിനാല്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതേസമയം അന്വേഷണ സംഘം ദിലീപിനെ നാളെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെയടക്കം അടിസ്ഥാനത്തില്‍ വിശദമായിട്ടായിരിക്കും ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.

Top