രമ്യ നമ്പീശൻ മുഖ്യസാക്ഷി!.. നടിയെ ആക്രമിച്ച് കേസില്‍ ദിലീപിന് രക്ഷപെടാൻ വഴിയൊരുക്കി പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച് കേസില്‍ ദിലീപിന് രക്ഷപെടാൻ വഴിയൊരുക്കി പോലീസ് നിർണ്ണായക നീക്കം നടത്തത്തിൽ -കേസിൽ നിന്നും മൊത്തമായി ദിലീപ് ഊരിപ്പോകുന്നതിനുള്ള നിർണ്ണായക ഗൂഢനീക്കം എന്നും വിലയിരുത്തപ്പെടാം .കേസിൽ പ്രതിഭാഗത്തിനു തുറുപ്പ് ചീട്ട് ഇട്ടുകൊടുത്തിരിക്കുകയാണ് പോലീസ് നടിയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ രമ്യ നമ്പീശനെ ദിലീപിനെതിരെ മുഖ്യസാക്ഷിയാക്കി പോലീസ് നടത്തിയിരിക്കുന്ന നീക്കം കേസിനെ മൊത്തത്തിൽ ഇല്ലാതാക്കും .. നടിയുടെ അടുത്ത സുഹൃത്തും സംഭവത്തിന്റെ തുടക്കം മുതല്‍ നടിക്കൊപ്പം നിന്നയാളുമാണു രമ്യ നമ്പീശന്‍. രമ്യ നമ്പീശനെ കേസിന്റെ മുഖ്യ സാക്ഷിയാക്കിയാണു പോലീസ് സാക്ഷിപട്ടിക തയാറാക്കിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണു അന്വേഷണ സംഘത്തിന്റെ നീക്കം. സംഭവത്തില്‍ പോലീസ് കഴിഞ്ഞ ദിവസം രമ്യ നമ്പീശന്റെ മൊഴിയെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് പോലീസ് ഇവരെ മുഖ്യസാക്ഷിയാക്കാന്‍ തീരുമാനിച്ചത്. ആക്രമണത്തിനു ശേഷം കുറച്ചു ദിവസം നടി കഴിഞ്ഞതു രമ്യയുടെ വീട്ടിലായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണു പോലീസിന്റെ പുതിയ നീക്കം. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി രണ്ട് ആഴ്ചയ്ക്കുള്ളി കുറ്റപത്രം തയാറാക്കാനുള്ള തയാറെടുപ്പിലാണു പോലീസ്. കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രണ്ടാം ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22 ലേയ്ക്കു മാറ്റി വച്ചിരിക്കുകയാണ്.ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ദിലീപ് തന്റെ സ്വാധീനം ശക്തമായി ഉപോയോഗിച്ച് മുഖ്യ സാക്ഷികളെ കൂറുമാറ്റിക്കാനാകും ശ്രമിക്കുക .ആ സമയം സിനിമ മേഖലയിലെ ആളുകൾ മുഖ്യ സാക്ഷികൾ ആകുമ്പോൾ അവർ കൂറുമാറ്റപ്പെടാൻ സാധ്യത കൂടുതലാണ് .അതിനാൽ ദിലീപിനായി കുറ്റപത്രം അനുകൂലമാക്കുന്നു എന്നും ആരോപണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top