ദിലീപിനെതിരായ കുറ്റപത്രം ഉച്ചയോടെ; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെരുമ്പാവൂര്‍ സി​ഐ ബൈ​ജു പൗ​ലോ​സ് കുറ്റപത്രം ഉ​ച്ച​യ്ക്കു മുമ്പു തന്നെ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം. ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തിൽ പോലീസ് ഉൾപ്പെടുത്തി യിരിക്കുന്നത് മുൻ ഭാര്യ മഞ്ജു വാര്യരെയാണ്. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. മു​ന്നൂ​റി​ലേ​റെ സാ​ക്ഷി മൊ​ഴി​ക​ളും നാ​നൂ​റി​ലേ​റെ രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഇതിൽ 50 സാക്ഷികൾ സിനിമ മേഖലയിൽ നിന്നാണ്. വിപിൻലാൽ പോലീസുകാരൻ അനീഷ് എന്നിവരെ അന്വേഷണ സംഘം മാപ്പുസാക്ഷികളാക്കും. ആ​കെ 11 പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണു പോ​ലീ​സ് കു​റ്റ​പ​ത്രം ന​ല്കു​ന്ന​ത്. ആക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ​ൾ​സ​ർ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ൾ​സ​ർ സു​നി​യും ദി​ലീ​പും മാ​ത്ര​മാ​ണു പ​ങ്കെ​ടു​ത്ത​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​താ​യാ​ണു വി​വ​രം. ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ആ​ദ്യ കു​റ്റ​പ​ത്രം നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. കേസിലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ദിലീപിന് വേണ്ടി മറ്റ് ചിലർ ശ്ര​മി​ച്ച കാ​ര്യം കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണു സൂ​ച​ന. ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും നി​യ​മോ​പ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​ൽ​നി​ന്നും അ​ന്വേ​ഷ​ണ സം​ഘം പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണു സൂ​ച​ന. കേ​സി​ലെ സാ​ക്ഷി​ക​ളെ ദി​ലീ​പ് നേ​രി​ട്ടോ പ​രോ​ക്ഷ​മാ​യോ സ്വാ​ധീ​നി​ച്ചു മൊ​ഴി മാ​റ്റി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണു പ്രോ​സി​ക്യൂ​ഷ​ൻ നീ​ക്കം. ദി​ലീ​പ് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ൽ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് ചൊവ്വാഴ്ച ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

Top