നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതിയായേക്കും.ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം

കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും. ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എഡിജിപിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന. എഡിജിപിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറും പങ്കെടുക്കും.

കൃത്യം നടത്തിയത് ദിലീപിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നും കൃത്യം ചെയ്തവർക്ക് നടിയോട് വൈരാഗ്യമില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. നിലവിൽ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറിനെ രണ്ടാം പ്രതിയാക്കാനാണ് നീക്കം.അതേസമയം ദിലീപിനെതിരായ കുറ്റംപത്രം ഈയാഴ്ച തന്നെ സമർപ്പിക്കുമെന്നാണ് സൂചന. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.dileep-ramaleela-10-1497034898

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. ജാമ്യത്തിലാണ് ദിലീപ് ഇപ്പോള്‍. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നടന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ക്രിമിനൽ ഗൂഢാലോചനയാണ് കുറ്റമെന്നും അതിന് ജയിലിൽ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി.

ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം തയ്യാറാക്കിയെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഗൂഢാലോചന കേസിൽ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നൽകുക. നടിയുടെ അശ്ളീലദൃശ്യങ്ങൾ പകർത്താൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന സുനിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്. ഗൂഢാലോചനക്കുറ്റത്തിന് പുറമേ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയാകും കുറ്റപത്രം നൽകുക. ഗായിക റിമി ടോമിയടക്കം 21 പേരുടെ രഹസ്യമൊഴികളും സാക്ഷിമൊഴികളും കുറ്റസമ്മത മൊഴികളും ഫോറൻസിക് പരിശോധനാ ഫലവും ഫോൺ കോൾ രേഖ, ടവർ ലൊക്കേഷൻ വിവരങ്ങളും തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.

ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോണും മെമ്മറികാർഡും ഇനിയും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താൻ തുടരന്വേഷണത്തിന് പൊലീസ് കോടതിയിൽ അനുമതി തേടും. ഇതോടൊപ്പം കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം സർക്കാരിനോട് ഉന്നയിക്കുന്നുണ്ട്.ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെട്ടത്. മഞ്ജു വാര്യരുമൊത്തുള്ള വിവാഹജീവിതം തകർത്തതിലുള്ള പക നിമിത്തമാണ് നടിക്കെതിരെ ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നൽകിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top