നടിക്കെതിരായ ആക്രമണം:നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് വിധേയനായ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് മടങ്ങി. നാലുമണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ അനൂപ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. ഉച്ചക്ക് രണ്ടരയോടെയാണ് സ്വന്തം വാഹനം ഉപേക്ഷിച്ച സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ വാഹനത്തില്‍ അനൂപ് പോലീസ് ക്ലബിലെത്തിയത്. വാഹനം അകത്ത് പ്രവേശിച്ച ഉടനെ അകത്തേക്ക് വളരെ വേഗത്തില്‍ പ്രവേശിക്കുകയായിരുന്നു. സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനൂപിനെ ചോദ്യം ചെയ്തത്.കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.സിനിമാ താരം ധര്‍മജനെയും പോലീസ് വിളിപ്പിച്ചിരുന്നു. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പോലീസ് ക്ലബില്‍ എത്തിയതെന്ന് ധര്‍മജന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ പോലീസ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുന്നത്.

Top