നടിയെ ആക്രമിച്ച കേസിൽ നിന്ന് ദിലീപും നാദിർഷായും ഒഴിവാകുന്നു. അന്വേഷണം നടിക്ക് വിവാഹ വാഗ്ദാനം നൽകിയ യുവസംവിധായകനെ കേന്ദ്രീകരിച്ച് .നടിയെ തട്ടിക്കൊണ്ടു പോകാൻ പൾസർ സുനിക്ക് ഇരട്ട ക്വട്ടേഷൻ

 കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിന്ന് ദിലീപും നാദിർഷായും ഒഴിവാകുന്നു. അന്വേഷണം നടിക്ക് വിവാഹ വാഗ്ദാനം നൽകിയ യുവസംവിധായകനെ കേന്ദ്രീകരിച്ച് .നടിയെ തട്ടിക്കൊണ്ടു പോകാൻ പൾസർ സുനിക്ക് ഇരട്ട ക്വട്ടേഷൻ ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.ആക്രമിക്കപ്പെട്ട നടിക്ക് മുമ്പ് വിവാഹ വാഗ്ദാനം നൽകിയിരുന്ന യുവസംവിധായകനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.നടി യുടെ കല്യാണം മുടക്കാൻ ഇയാളാണ് തട്ടിക്കൊണ്ടു പോകാൻ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്നും സൂചനയുണ്ട്.ഇതോടെ ദിലീപും നാദിർഷായും കേസിൽ ഒഴിവാക്കപ്പെടും. ഇരുവർക്കുമെതിരെ കേസെടുക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
ദിലീപിന്റെ സഹോദരൻ അനൂപിനേയും ധർമ്മജൻ ബോൾഗാട്ടിയേയും ചോദ്യം ചെയ്തെങ്കിലും പ്രത്യേകിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട ദിവസം യുവസംവിധായകനൊപ്പം നടി ഉണ്ടായിരുന്നതായും സൂചനയുണ്ട്. യുവസംവിധായകന്റെ ക്വട്ടേഷന് മുമ്പും ഈ നടിക്ക് വേണ്ടി സുനിക്ക് ക്വട്ടേഷൻ ലഭിച്ചിരുന്നു. റിയൽ എസ്റേററ്റ് ബിസിനസുമായി ബന്ധപ്പെട്ട ക്വട്ടേഷൻ മൂന്നു വർഷം മുമ്പായിരുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലിപിന്റേയും നാദിർഷയുടേയും അറസ്റ്റും ഉണ്ടാകില്ല. സുനിയുടെയും സഹതടവുകാരുടേയും മൊഴിയും ലഭിച്ചിരിക്കുന്ന ഫോൺ രേഖകളുടേയും അടിസ്ഥാനത്തിൽ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും. നടി ആക്രമിക്കപെടാനുണ്ടായ സാഹചര്യവും താരങ്ങൾക്ക് സുനിയുമായുള്ള ബന്ധവുമാന്ന് പ്രധാനമായും ഇപ്പോൾ അന്വേഷിക്കുന്നത്
Top