നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം;രക്ഷപ്പെടാന്‍ ‘ദൃശ്യം’ സ്‌റ്റൈലിൽ ദിലീപ് വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്‌.വീണ്ടും കുടുങ്ങി !

കൊച്ചി: ദിലീപ് വീണ്ടും കുടുങ്ങി !..?നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു ദിലീപിന്‍റെ നീക്കം. ആലുവയിലെ ആശുപത്രിയിൽ ഫെബ്രുവരി 17 മുതൽ 21വരെയാണ് ദിലീപ് ചികിത്സയിൽ കഴിഞ്ഞിരുന്നതായി രേഖകൾ കണ്ടെത്തിയത്. ഈ സമയം ദിലീപ് സിനിമയിൽ അഭിനയിച്ചിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറിന്‍റേയും നഴ്സിന്‍റേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ദിലീപിനെതിരെ വ്യാജ രേഖാ ചമയ്ക്കൽ കേസും ചുമത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം നേടി ജയിൽ മോചിതനായ നടൻ ദിലീപ് വീണ്ടും അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്.നടി ആക്രമത്തിന് ഇരയായ ദിവസം താൻ ആശുപത്രിയിൽ ആയിരുന്നെന്നാണ് ദീലീപ് നൽകിയ മൊഴി. എന്നാൽ ദിലീപ് അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ദിലീപ് വ്യാജരേഖ ചമച്ചതായി കണ്ടെസൂചനവിവരം. രണ്ടു ദിവസം അവധിയിലായിരുന്ന നഴ്സിനെക്കൊണ്ട് ചികിത്സിച്ചിരുന്നതായി രേഖയുണ്ടാക്കി എന്നാണ് വിവരം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ പൊലീസ് നഴ്സിന്റെ മൊഴിയെടുക്കുകയും കോടതിയിൽ മൊഴി നൽകുകയും ചെയ്തതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതിനിടെ ഈ കേസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പരിഗണനയിലാണ്. കേസ് കടുപ്പിക്കണമോ അതോ നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി മുന്നോട്ട് കൊണ്ടു പോയാൽ മാത്രം മതിയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ലോക്‌നാഥ് ബെഹ്‌റയാകും തീരുമാനിക്കുക.pulsar-dileep

ഈ സാഹചര്യത്തിൽ നടി ആക്രമിക്കപ്പെട്ട ദിവസം താൻ അസുഖ ബാധിതനായി ആശുപത്രിയായിരുന്നെന്ന് സൂപ്പർതാരം വ്യാജരേഖ ചമച്ചതായി താരത്തിനെതിരേ പൊലീസ് കേസെടുത്തു കഴിഞ്ഞു. ആശുപത്രിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം വ്യാജരേഖ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ദിലീപിനെതിരെ രണ്ടാമത്തെ കേസും പൊലീസ് ചാർജ്ജ് ചെയ്യുന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. നാളെ മുതൽ സിനിമയിൽ ദിലീപ് സജീവമാകാനിരിക്കുകയാണ്. അതിനിടെയാണ് നിർണ്ണായക നീക്കം. ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ രണ്ടാം പ്രതി പൾസർ സുനിക്ക് ഇനിയും ജാമ്യം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകിയാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉയർത്താൻ സാധ്യതയുണ്ട്. ഇതിനിടെയാണ് പുതിയ കേസും ജനപ്രിയ നായകനെതിരെ ചുമത്തുന്നത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 നും തുടർന്ന് 21വരെ മൂന്ന് ദിവസം ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെന്നാണ് ദിലീപ് വരുത്തിത്തീർത്തതെന്ന് പൊലീസ് പറഞ്ഞു. ദിലീപ് പറഞ്ഞിട്ടാണ് മെഡിക്കൽ രേഖ നൽകിയതെന്ന് ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദിലീപിനെ പരിചരിച്ച നഴ്‌സിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് മൊഴിയും ദിലീപിന് എതിരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

സിനിമാ സംബന്ധമായ ജോലികൾ കഴിഞ്ഞ് തൃശൂരിൽ നിന്നും എറണാകുളത്തേക്ക് മടങ്ങുന്ന വഴിയിലാണ് നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നത്. നടി അന്ന് എറണാകുളത്തെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വരികയായിരുന്നു. ആ ഫോൺ വിളി അന്ന് രാത്രി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോൺ വിളിച്ചത് സംശയാസ്പദമാണ് എന്ന് പൊലീസ് വിശദീകരിച്ചിരുന്നു. രാത്രി 10 മണിയോട് കൂടിയാണ് ദിലീപിന്റെ ഫോൺ കോൾ വന്നത്. ലാൻഡ് ഫോണിൽ നിന്നായിരുന്നു വിളി. വിളിച്ചത് വെറുതെ അല്ല ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് അന്ന് രാത്രി ദിലീപ് വിളിച്ചത് വെറുതെ അല്ലെന്ന് പൊലീസ് പറയുന്നു.dileep3

ദിലീപിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് ഈ വിളിയുടെ വിവരങ്ങൾ ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് പനി ആയതിനാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു എന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞിരുന്നത്. പക്ഷേ അന്ന് രാത്രി 12.30 വരെ ദിലീപ് പലരുമായും ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് പൊലീസ് വാദിക്കുന്നത്. പലരേയും ബന്ധപ്പെട്ടുവെന്ന് അന്ന് രാത്രി മാത്രമല്ല, പിറ്റേന്ന് പുലർച്ചെ 2.30 വരെയും ദിലീപ് ഉണർന്നിരിക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഫോൺ വഴി ഈ ദിവസങ്ങളിൽ നിരവധി പേരുമായി ദിലീപ് ബന്ധപ്പെട്ടിട്ടുണ്ട്.രമ്യാനമ്പീശന്റെ ലാൻഡ് ഫോണിലേക്ക് വന്ന കോളാണ് പൊലീസിന് സംശയങ്ങളുണ്ടാക്കിയത്. ഇതു കൊണ്ട് കൂടിയാണ് ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിയതും വ്യാജരേഖയിലേക്ക് കാര്യങ്ങൾ എത്തിയതും. നടിയെ പീഡിപ്പിച്ചത് ദിലീപിന്റെ നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്നു സൂചന. കൃത്യം നടത്തിയതു ദിലീപിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷൻ ഏറ്റെടുത്തയാളാണു സുനിൽ കുമാർ.എട്ടു വകുപ്പുകൾ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണു താരത്തിനെതിരായ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണു വിവരങ്ങൾ. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുളള തെളിവുകളുടെയും സാഹചര്യതെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പോലീസ് തയാറാക്കിയിട്ടുണ്ട്. ഇരുപതിലേറെ നിർണായക തെളിവുകൾക്കു പുറമെ ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടാകും.

Top