നടിയുടെ നഗ്ന ഫോട്ടോയെടുക്കാന്‍ സുനിക്ക് ക്വട്ടേഷന്‍.. മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ..ക്വട്ടേഷന് പിന്നില്‍ പ്രമുഖ നടന്‍? മുന്‍ വൈരാഗ്യം? നടി പോലീസിനോട് പറഞ്ഞത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകള്‍. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു എന്നാണ് സൂചനകള്‍.യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ എഡിജിപി ബി സന്ധ്യ നടിയുടെ മൊഴിയെടുത്തു. ജയിലില്‍ കഴിയവേ സഹതടവുകാരനോട് സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ചും കേസില്‍ സിനിമാ മേഖലയിലെ ചിലര്‍ക്ക് പങ്കുണ്ടെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മറ്റൊരു തടവുകാരന്‍ മുഖേന പുറത്ത് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നടിയുടെ മൊഴിയെടുക്കുന്നത്.

നടിയുടെ നഗ്നഫോട്ടോയെടുക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം നടി ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് തനിക്കറിയാമെന്ന് ക്വട്ടേഷന്‍ നല്‍കിയ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ പള്‍സര്‍ സുനിക്ക് ഉറപ്പു നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു. കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് അക്രമം നടത്താനുള്ള ക്വട്ടേഷന്‍ ഈ നടനില്‍ നിന്നുമാണ് കിട്ടിയതെന്നും സുനി പറഞ്ഞതായി സുനിയുടെ കൂടെ കാക്കനാട് ജയിലില്‍ കിടന്ന മോഷണക്കേസ് പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ACTRESS QUESTION -DIRECTOR

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ മുഖ്യപ്രതി പള്‍സര്‍സുനിക്കൊപ്പം ജയിലില്‍ കിടന്നിരുന്ന ചാലക്കുടി സ്വദേശി ജിന്‍സില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുത്തത്. അടുത്ത ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കുന്ന രഹസ്യമൊഴിയില്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ മലയാളസിനിമയില്‍ വന്‍ പ്രതിഫലനമുണ്ടാക്കുന്ന വാര്‍ത്തകളില്‍ ഒന്നായിരിക്കും ഇതെന്നാണ് . തനിക്ക് കിട്ടിയ ക്വട്ടേഷന്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്രമണത്തിനിടയില്‍ പള്‍സര്‍ സുനി പറഞ്ഞതായി നേരത്തേ നടിയുടെ വെളിപ്പെടുത്തലുകള്‍ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രണ്ടു മൊഴിയും തമ്മിലുള്ള സാമ്യത കൂടി അന്വേഷണ സംഘം പഠിക്കുകയാണ്.

സിനിമാരംഗത്തെ ഒരു പ്രമുഖ നടന്റെ ഗൂഡാലോചനയ്‌ക്കൊടുവിലാണ് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ സുനി ഏറ്റെടുത്തതെന്നാണ് ജിന്‍സിന്റെ മൊഴി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുനിയും ജിന്‍സും ഒരുമിച്ച് ജയിലില്‍ കിടന്നത്. പത്തു ദിവസത്തിനുള്ളില്‍ ജിന്‍സ് മോചിതനാകുകയും ചാലക്കുടി സ്വദേശിയായ ജിന്‍സിനെ പിന്നീട് കണ്ടെത്തി അന്വേഷണസംഘം ചോദ്യം ചെയ്യുകയുമായിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ അപേക്ഷയില്‍ ജിന്‍സിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിഎംജി കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

അടുത്ത ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തുന്ന ജിന്‍സ് മൊഴി ആവര്‍ത്തിക്കുമോ എന്നാണ് അറിയേണ്ടത്.ജിന്‍സ് ഇതേ മൊഴി ആവര്‍ത്തിച്ചാല്‍ കോടതിയുടെ അനുമതിയോടെ ജയിലില്‍ എത്തി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ജയില്‍ വാസത്തിനിടെ സുനിയെഴുതിയ ഒരു കത്ത് പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ജിന്‍സ് ആണെന്നാണ് കരുതുന്നത്. പോലീസിന്റെ അടുത്ത് വെളിപ്പെടുത്താത്ത പല കാര്യങ്ങളും സുഹൃത്തിനോട് പുറഞ്ഞതായാണ് സൂചന. ഫെബ്രുവരി 17 ന് തൃശൂരിലെ വീട്ടില്‍ നിന്നും കൊച്ചയിലേക്ക് വരുമ്പോഴായിരുന്നു നടിയുടെ വാഹനം തട്ടിയെടുത്തതും ആക്രമിച്ചതും.

നടിയില്‍ നിന്നും പണം തട്ടാനായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ആസൂത്രണം ചെയ്ത് നടത്തിയ ആമ്രകമണമായിരുന്നു ഇതെന്നായിരുന്നു പോലീസ് നിഗമനം എന്നിരിക്കെയാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായി സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ എത്തിയിരിക്കുന്നത്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അനുബന്ധ കുറ്റപത്രം നല്‍കാനാണ് പോലീസിന്റെ ആലോചന. സംഭവത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നടി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

Top