കൊച്ചി: അനിവാര്യമായ ആ അറസ്റ്റ് കാവ്യയോ അതോ അപ്പുണ്ണിയോ ?നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇത് ആരെണെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെങ്കിലും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ അപ്പുണ്ണിയെ കാണാനില്ലായിരുന്നു. ചോദ്യം ചെയ്യലിന് നോട്ടീ സ് നല്‍കിയിട്ടും ഹാജരായിരുന്നുമില്ല. അതേസമയം അപ്പുണ്ണിക്കായി തെരച്ചില്‍ നടത്തുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ സംസ്ഥാനം വിട്ടതായും സംശയമുണ്ട്. അപ്പുണ്ണി ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈല്‍ നമ്ബറുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നേരിട്ട് പള്‍സര്‍ സുനിയുമായാണ് ഇടപാടുകള്‍ നടത്തിയിരുന്നതെങ്കിലും ഒരിക്കലും തന്നെ നേരിട്ട് വിളിക്കരുതെന്ന് സുനിയോട് നിര്‍ദ്ദേശിച്ചിരുന്നു. പകരം ദിലീപ് അടുത്തുണ്ടായിരുന്ന സമയങ്ങളില്‍ അപ്പുണ്ണിയുമായാണ് സുനില്‍ കുമാര്‍ സംസാരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനില്‍ കുമാറിന് പണം നല്‍കി ഒത്തുതീര്‍പ്പിലെത്താനും അപ്പുണ്ണി ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു.പൊലീസ് തെരച്ചില്‍ തുടങ്ങിയ ശേഷം അപ്പുണ്ണി ഒളിവിലാണെന്നാണ് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഇയാള്‍ ഒളിവില്‍ പോയത്. കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പുണ്ണിയുടേതെന്ന് കരുതപ്പെടുന്ന അഞ്ച് മൊബൈല്‍ നമ്പ റുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. സുനില്‍ കുമാര്‍ നടിയെ ആക്രമിക്കുന്നതിന് മുമ്പും ശേഷവും അപ്പുണ്ണിയുമായി നിരന്തരം ബന്ധപ്പെട്ടതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു.
അതേസമയം, കേസില്‍ നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്തേക്കും. നേരത്തെ ദിലീപിനൊപ്പം നാദിർഷയേയും പതിമൂന്നു മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നാണ് നിർണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിച്ചത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്. പിന്നീടു സുനിൽ ജയിലിൽ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.