കൊച്ചി: ഒടുവിൽ ദിലീപിന്റെ വക്കീലും കേസിൽ കുടുങ്ങുമെന്ന സൂചനകൾ പുറത്ത് വരുന്നു .നടിയെ ആക്രമിച്ച കേസിൽ അഡ്വ രാമൻപിള്ളക്ക് എതിരെ നടി നേരിട്ട് പരാതി കൊടുത്തിരിക്കുന്നു . അഭിഭാഷന്‍ രാമന്‍ പിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അക്രമത്തിന് ഇരയായ നടി ബാർ കൗണ്‍സിലില്‍ നേരിട്ട് എത്തി പരാതി നല്‍കി . ഈ പരാതിയില്‍ അഭിഭാഷകനെതിരെ നടപടിയുണ്ടായേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.ദിലീപിന്റെ അഭിഭാഷകനെതിരെ പരാതിയുമായി നേരത്തെ തന്നെ അക്രമിക്കപ്പെട്ട നടി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നല്‍കിയ പരാതിയില്‍ പിശകുകള്‍ ഉണ്ടെന്ന പ്രതികരണമായിരുന്നു ബാർ കൗൺസിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെയാണ് കഴിഞ്ഞ ദിവസം അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം അതിജീവിത ബാർ കൗൺസിലിൽ നേരിട്ടെത്തി അഭിഭാഷകനെതിരെ പരാതി നൽകുകയായിരുന്നു. ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് അതിജീവിതിയായ നടിയുടെ ആവശ്യം. അഭിഭാഷകനെതിരെ പൊലീസ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു നടിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതടക്കമുള്ള പല ആരോപണങ്ങളും അന്വേഷണ സംഘം ഇതിനോടകം ഉയർത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ മൊഴി എടുക്കാനുള്ള നീക്കം വരെ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുണ്ടായിരുന്നു.
ദിലീപിന് അനുകൂലമായി തെളിവ് നശിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചു. കൂടാതെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിന് തെളിവുകളുണ്ട്. പ്രതിക്ക് നിയമപരമായ സഹായം നല്‍കുക എന്നതിനും അപ്പുറത്തുള്ള കാര്യമാണ് അഭിഭാഷകന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതുകൊണ്ട് തന്നെ അദ്ദഹേത്തിനെതിരെ നടപടി വേണമെന്നായിരുന്നു അതിജീവിത പരാതിയിലൂടെ ആവശ്യപ്പെട്ടത്.
അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ് മേനോന്‍ എന്നിവർക്കെതിരെയാണ് പരാതി. നേരത്തേ നൽകിയ പരാതിയിലെ തെറ്റുകൾ തിരുത്തി പരാതി വീണ്ടും സമർപ്പിക്കുകയായിരുന്നു. കേസിലെ ഇരുപതോളം സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലുണ്ടെന്ന ഗുരുതരമായ ആരോപണവും നടി ഉയർത്തിയിരുന്നു.
നേരത്തെ, ഇ-മെയില്‍ മുഖാന്തിരം അയച്ച പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും നിയമപ്രകാരം നേരിട്ടെത്തി ഫീസടച്ച് പരാതി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞ ദിവസം നടി കൊച്ചിയിലെ ബാര്‍ കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് അതിജീവിതയുടെ പരാതിയില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കുമെന്ന് വ്യക്തമാക്കി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെഎന്‍ അനില്‍ കുമാര്‍ രംഗത്ത് എത്തിയത്.
‘അഡ്വ.രാമന്‍ പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും. ഇവരോട് വിശദീകരണം ചോദിക്കും. അഭിഭാഷകരുടെ വിശദീകരണം അതിജീവിതയ്ക്ക് കൈമാറും. അതിന്മേല്‍ അതിജീവിതയ്ക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കും,ശേഷം ബാര്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചയ്ക്കൊടുവില്‍ നടപടിയെടുക്കും’-അനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം, കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോർന്നതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായി വിചാരണ കോടതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. സെഷൻസ് കോടതിയിൽ തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലാർക്ക്, ശിരസ്തദാർ എന്നിവരെ ചോദ്യം ചെയ്യാനുള്ള അപേക്ഷയാണ് അന്വേഷണ സംഘം നൽകിയിരിക്കുന്നത്. കോടതി അനുമതി ഇല്ലാത്ത രേഖകളാണ് പ്രതിയായ ദിലീപിന്റെ ഫോണിൽ എത്തിയിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്