മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്‍ മരിച്ച സംഭവത്തില്‍ തനിക്കെതിരെ പ്രേരണാ കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി നടനും മുന്‍ കാമുകനുമായ സൂരജ് പഞ്ചോളി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂരജ് ജിയ കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ‘എന്നെ വിട്ടു പോയ ഒരാളെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ കോട്ടം തട്ടാതെ എന്നില്‍ ഉണ്ട്. പക്ഷേ ജീവിതം മുന്നോട്ട് പോയേ പറ്റൂ. എനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. പക്ഷേ ഞാന്‍ എന്ത് നേരിടാനും തയ്യാറായി കഴിഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം ഈ കേസുമായി ബന്ധപ്പെട്ട് എനിക്ക് നഷ്ടപ്പെടുകയാണ്. പക്ഷേ എനിക്ക് ആരുടെയും സഹതാപം വേണ്ട. വിചാരണ നടക്കട്ടെ. ഈ കേസ് എത്രയും പെട്ടന്ന് അവസാനിക്കണം’ സൂരജ് പറഞ്ഞു. മുംബൈ സെഷന്‍ കോടതിയാണ് സൂരജിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജിയയുടെ അമ്മ റാബിയാ ഖാനാണ് സൂരജിനെതിരെ കേസു കൊടുത്തത്. ജിയയുടേത് കൊലപാതകമാണെന്ന് ഇവര്‍ ആരോപിക്കുന്നു. സൂരജ് ജിയയോട് പ്രണയം നടിക്കുകയായിരുന്നുവെന്നും എന്നാല്‍ ജിയയുടെ ഇഷ്ടം ആത്മാര്‍ത്ഥമായിരുന്നുവെന്നും റാബിയ പറയുന്നു. സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്. ആശുപത്രിയില്‍ പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. ഗര്‍ഭം നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിന് കാരണമായത് റാബിയ പറഞ്ഞു. അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
നടി ജിയാ ഖാന്റെ മരണം;തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം നഷ്ടപ്പെടുകയാണെന്ന് സൂരജ് പഞ്ചോളി; ആരുടെയും സഹതാപം വേണ്ടെന്നും നടന്‍
Tags: suicide