മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്നുറപ്പിച്ച് ക്രൈംബ്രാഞ്ച്; ക്രോണിനും പങ്കില്ല

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട് മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു മുങ്ങിമരണമാണ്. ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

മിഷേലും, സംഭവത്തില്‍ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകള്‍, ഫോണ്‍, സിംകാര്‍ഡ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇരുവരുടെയും ഫോണും, സിംകാര്‍ഡും വിശദ പരിശോധനയ്ക്കു തിരുവനന്തപുരം സി-ഡാകിന് അയച്ചു. മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മിഷേലിനെ മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി. പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്മറ്റഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ 200 മില്ലിയോളം വെള്ളം മാത്രമായിരുന്നു മിഷേലിന്റെ ഉള്ളിലുണ്ടായിരുന്നത്, ശ്വാസകോശത്തില്‍ രക്തം നിറഞ്ഞിരുന്നു. ശരീരം ലഭിക്കുമ്പോള്‍ പോലും മൂക്കിലൂടെ രക്തമൊഴുകുന്ന അവസ്ഥ. എത്രയോ മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നിട്ടും ശരീരം ഒട്ടും അഴുകിയിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു അത് ആത്മഹത്യയാണെന്നും ഒരു പകലിന്റെ പഴക്കമുണ്ടെന്നും! ഞങ്ങള്‍ എങ്ങനെ വിശ്വസിക്കണം? എന്നാണ് മിഷേലിന്റെ കുടുംബങ്ങള്‍ ചോദിക്കുന്നത്.

മിഷേലിനെ കാണാതായ അന്ന ഹോസ്റ്റലില്‍ നിന്ന് ഇറങ്ങുമ്പോഴും അവിടെയൊരു കുട്ടി എന്തോ സ്വകാര്യ പ്രശ്‌നം കൊണ്ട് സങ്കടത്തിലായിരുന്നു. അവളെ ആശ്വസിപ്പിച്ച ശേഷം പള്ളിയില്‍ നിന്നും തിരികെ വരുമ്പോഴേക്കും ചിരിച്ച മുഖത്തോടെ ഇരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടാണ് അന്ന് മിഷേല്‍ വൈകുന്നേരം പള്ളിയിലേക്ക് പോയത്. അങ്ങനെ പോയ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യും എന്ന് എങ്ങനെ വിശ്വസിക്കാനാണ്?’ എന്നാണ് ഇവരുടെ ചോദ്യം

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് കോടതിയില്‍ വിശദീകരണം നല്‍കിയത്. മാര്‍ച്ച് അഞ്ചിന് കാണാതായ സിഎ വിദ്യാര്‍ത്ഥിനിയായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് വേമ്പനാട്ടുകായലില്‍ കണ്ടെത്തുകയായിരുന്നു.

Top