സല്‍മാന്‍ ഖാനിപ്പോള്‍ സ്ത്രീവിരോധിയെന്ന വിശേഷണമാണ്. സ്ത്രീകളോട് സല്ലുവിന് മാന്യമായി സംസാരിക്കാന്‍ കഴിയില്ലെന്ന പരാമര്‍ശത്തിനു പിന്നാലെ സ്ത്രീകളെ അപമാനിച്ചുവെന്ന പരാമര്‍ശവും ലഭിച്ചു കഴിഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് സല്ലു മാപ്പു പറയണമെന്നാണ് വനിതാ കമ്മീഷന്റെ ഉത്തരവ്. ബോളവുഡില്‍ സംഭവം ചര്‍ച്ചാ വിഷയമായപ്പോള്‍ പലരും സല്ലുവിനെക്കുറിച്ച് പ്രതികരിക്കാന്‍ തുടങ്ങി.
സല്ലു ഇങ്ങനെ പറയുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചില്ലെന്നാണ് പ്രശസ്ത നടി കങ്കണ റണാവത്ത് പറഞ്ഞത്. പരാമര്‍ശം തന്നെ ഞെട്ടിച്ചുവെന്നും താരം പറയുന്നു. അത്തരത്തിലൊരു പരാമര്‍ശം സല്‍മാന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു. സല്‍മാന്റെ ആരാധകര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ ഇത് വേദനിച്ചു. സല്‍മാന്റെ പരാമര്‍ശം സമൂഹത്തിനാകെ നാണക്കേടായെന്നും കങ്കണ പറഞ്ഞു.
കൃതി എന്ന ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കങ്കണയുടെ പ്രതികരണം. അതേസമയം, വിവാദ പരാമര്‍ശത്തില്‍ ഈ മാസം 29 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സല്‍മാന്‍ ഖാന് നോട്ടീസയച്ചു. ‘ചിത്രീകരണം കഴിഞ്ഞ് റിങ്ങില്‍ നിന്നും മടങ്ങിയപ്പോള്‍ തനിക്ക് ശരിക്കും നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. ആറ് മണീക്കൂര്‍ നീണ്ട ചിത്രീകരണ സമയത്ത് 120 കിലോ ഭാരമുള്ളതടക്കം തനിക്ക് നേരിടേണ്ടി വന്നുവെന്നും സല്‍മാന്‍ പറഞ്ഞു. എന്നാല്‍ അഭിമുഖം പുറത്തു വന്നതോടെ സല്‍മാന്റെ ബലാത്സംഗ പരാമര്‍ശം വിവാദമാകുകയായിരുന്നു. ഇതിന് പിന്നാലെ തനിക്ക് നാവ് പിഴച്ചതാണെന്നു പറഞ്ഞ് സല്‍മാന്‍ രംഗത്തെത്തിയിരുന്നു.