
പ്രശസ്ത നടി കാവ്യ മാധവന്റെ വീട്ടിലെത്തിയ പുതിയ അതിഥി ആരാണ്. കാവ്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കാവ്യയുടെ സഹോദരന്‍ മിഥുന് ഒരു കുഞ്ഞ് പിറന്ന സന്തോഷമാണ് കാവ്യ പങ്കുവെച്ചത്.
അഭിനന്ദനം അറിയിച്ചു കൊണ്ട് പോസ്റ്റിന് കീഴില്‍ വരുന്ന കമന്റുകള്‍ക്കും കാവ്യ മറുപടി നല്‍കുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ കാവ്യമാധവന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2011ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതിയിലാണ് ദിലീപും കാവ്യയും ഒടുവില്‍ അഭിനയിച്ചത്. 2007ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തിലും കാവ്യ മാധവന്‍ അഭിനയിച്ചിട്ടുണ്ട്