നടി ലിസിയുടെ പിതാവ് മരണത്തിന് കീഴടങ്ങി;കോടതി പലതവണ പറഞ്ഞപ്പോഴും ലിസി വിട്ടു വീഴ്ചയ്ക്ക് തയ്യാറായില്ല; ‘അപ്പച്ചാ..’ എന്ന വിളി കേൾക്കാൻ കാത്തിരുന്നു മടുത്ത വയോധികപിതാവിന് നിരാശയോടെ മടക്കം;

അവസാന മോഹവും ബാക്കിയാക്കി നടി ലിസിയുടെ പിതാവ് മരണത്തിന് കീഴടങ്ങി.തന്റെ പ്രിയമകളുടെ സ്‌നേഹത്തിനായി അലഞ്ഞു തിരിഞ്ഞ് നടന്ന ലിസിയുടെ പിതാവ് കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കി (75)യാണ് ജീവിതത്തോട് വിട പറഞ്ഞത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പ്രാപ്തിയില്ലാതെ ഉറ്റവരുടെയും നല്ലമനസുള്ളവരുടെയും കാരുണ്യത്തില്‍ ജീവിതം തള്ളി നീക്കിയിരുന്ന വര്‍ക്കി ഇന്നലെ വൈകിട്ടാണ് മരണമടഞ്ഞത്. മൃതദ്ദേഹം കീരംപാറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കും.

അപ്പച്ചാ എന്നുവിളിച്ച് മകള്‍ ലിസ്സി തന്റെ അരികിലെത്തുമെന്ന പ്രതീക്ഷ അവസാന നിമിഷങ്ങളിലും വര്‍ക്കി കാത്തുസൂക്ഷിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. നടിയും പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെ മുന്‍ ഭാര്യയുമായ ലിസി തന്റെ മകളാണെന്ന് സ്ഥാപിക്കാന്‍ നിയമനടപടികളുമായി വര്‍ക്കി വര്‍ഷങ്ങളായി കോടതി കയറുകയാണ്. കേസ് നടപടികളെത്തുടര്‍ന്ന് ആകെ ലിസിയില്‍ നിന്നും ഒരു ലക്ഷത്തില്‍പ്പരം രൂപ ലഭിച്ചതൊഴിച്ചാല്‍ വര്‍ക്കിയ്ക്ക് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നാണ് സഹോദരന്റെ സ്ഥരീകരണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതാനും വര്‍ഷങ്ങളായി പൂക്കാട്ടുപടിക്കടുത്ത് കങ്ങരപ്പടിയിലെ സഹോദരന്‍ ബാബുവിന്റെ വീട്ടിലായിരുന്നു വര്‍ക്കിയുടെ താമസം. ഒരു വര്‍ഷത്തിലേറെയായി വര്‍ക്കി തീര്‍ത്തും അവശനായിരുന്നു. പത്ത് വര്‍ഷം മുമ്പ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണതിനെത്തുടര്‍ന്ന് കാല്‍ ഒടിഞ്ഞിരുന്നു. അടുത്ത കാലത്തായി ഈ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയല്‍ കാണിച്ചപ്പോള്‍ ഓപ്പറേഷന്‍ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ഓപ്പറേഷനടക്കമുള്ള വിദഗ്ധ ചികത്സ ലഭ്യമാക്കിയെങ്കിലും വര്‍ക്കി കട്ടിലില്‍ നിന്നും എഴുന്നേറ്റില്ല. അന്ന് ലിസി അടക്കം ആരും സഹായിച്ചിരുന്നില്ല. സഹോദരനായ തനിക്ക് ഈയിനത്തില്‍ നല്ലൊരു തുക ചെലവായിട്ടുണ്ടെന്നും സഹോദരന്‍ പറയുന്നു. ഇതിന്റെ ബില്ലുകളും രസീതുകളും സൂക്ഷിച്ചിട്ടുണ്ടെന്നും ബാബു വ്യക്തമാക്കി. അവശതയായ വേളയിലാണ് അദ്ദേഹം മകള്‍ ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് നിയമനടപടിയിലേക്ക് നീങ്ങിയത്.

വര്‍ക്കി മൂന്ന് ദശാബ്ദത്തോളം ലിസിയുടെ അമ്മ ഏല്യമ്മയുമായി ദാമ്പത്യബന്ധത്തിലായിരുന്നു എന്നാണ് കുടുംമ്പാംഗങ്ങള്‍ പുറത്തുവിട്ടിട്ടുള്ള വിവരം. പിന്നീട് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് വര്‍ക്കി ചേലാട് പഴങ്ങരയില്‍ ചെറിയ വീടുവാങ്ങി മാറി താസം ആരംഭിച്ചിരുന്നു. ഈ സമയം ഇയാള്‍ക്കൊപ്പം കൊച്ചി സ്വദേശിനിയായ വിക്‌ടോറിയും ഉണ്ടായിരുന്നു. അടുത്ത കാലത്ത് രോഗബാധ കലശലായതോടെ ഇവര്‍ സ്ഥലം വിട്ടു. പിന്നീട് ബാബുവെത്തി വര്‍ക്കിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചരിച്ചു വരികയായിരുന്നു.

വര്‍ക്കി താമസിക്കുന്ന പഴങ്ങരയിലെ കൊച്ചുവീട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ലിസി എത്തിയിരുന്നെന്നും ഏറെ നേരം പണിപെട്ട് അന്വേഷിച്ചിട്ടും വര്‍ക്കിയെ കണ്ടെത്താനാവാതെ ലിസി മടങ്ങുകയായിരുന്നെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. താറാവുകൂട്ടവുമായി പാടശേഖരങ്ങള്‍ തോറും കറങ്ങിയിരുന്ന വര്‍ക്കി ലിസി വന്നുപോയി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് നാട്ടിലെത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. പഴങ്ങര നെല്ലിക്കാട്ട് വി ഡി വര്‍ക്കി , മകളും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി തനിക്ക് ജീവനാംശം നല്‍കുന്നില്ലെന്ന് കാണിച്ച് മുവാറ്റുപുഴ ആര്‍. ഡി. ഒ മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കുകയും മാസം 5500 രൂപ വീതം ചെലവിന് നല്‍കാന്‍ ആര്‍. ഡി. ഒ ഉത്തരവാകുകയും ചെയ്തിരുന്നു.

ഇതു സംബന്ധിച്ച് ആര്‍. ഡി. ഒ ഓഫീസില്‍ നിന്നും ലിസിയുടെ ചെന്നൈ അഡ്രസില്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ലിസി ആദ്യം തിരിഞ്ഞു നോക്കിയില്ല. ഇതേ തുടര്‍ന്ന് വര്‍ക്കി അടുത്തിടെ ജില്ലാ കളക്ടര്‍ പി. ഐ ഷെയ്ക്ക് പരീതിന് പരാതി സമര്‍പ്പിക്കുകയും ഇതു പ്രകാരം ജീവനാംശം 10000 രൂപയായി ഉയര്‍ത്തുകയും ലിസിക്ക് കളക്ടര്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് വര്‍ക്കിയെ അറിയില്ലെന്ന വാദവുമായി ലിസി രംഗത്തുവന്നത്. ഒടുവില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്ന ഘട്ടത്തിലാണ് ലിസി വര്‍ക്കിക്ക് ചെലവിന് കൊടുക്കാന്‍ തയ്യാറായത്.

Top