പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിന്‍വലിച്ചത്; നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്; നടി നന്ദിനി മനസ് തുറന്നു

നടി നന്ദിനിയെ മലയാൡകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ലേലം, കരിമാടി കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് തുടങ്ങി ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത നന്ദിനി നിലവില്‍ മലയാളത്തില്‍ സജീവമല്ല. 43 കാരിയായ നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിന്‍വലിച്ചതെന്ന് പറയുകയാണ് നന്ദിനി.

മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിനോട് ആയിരുന്നു നടിയുടെ പ്രതികരണം. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇറിറ്റേറ്റഡ് ആകുമോ എന്ന് ചോദിച്ചപ്പോള്‍, ‘ഇല്ല. വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും ചോദ്യങ്ങള്‍ വരാറുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ അതേപറ്റി ചോദിക്കാറില്ല. ഞാന്‍ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്. വിവാഹിത ആകാത്തതും ഞാന്‍ കൂളായി ആണ് എടുക്കുന്നത്. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്. തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്’, എന്നാണ് നന്ദി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രണയത്തെ കുറിച്ചും നന്ദിനി പറഞ്ഞു. ‘എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാന്‍ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തു’, എന്നാണ് നന്ദി പറഞ്ഞത്.

കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടെന്ന് നേരത്തെ നന്ദിനി പറഞ്ഞിരുന്നു. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നില്‍ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. അങ്ങനെ എക്‌സിന് പ്രായം കൂടി വന്നു. കാത്തിരിക്കാന്‍ പറ്റാതായി. അതുകൊണ്ട് ബ്രേക്കപ്പ് ആവുക ആയിരുന്നു എന്നും അല്ലെങ്കില്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു എന്നും നന്ദിനി പറഞ്ഞു.

Top