അമ്മയാകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് യുവനടി നസ്രിയ നസീം. മാത്രമല്ല ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാകുന്ന കാര്യമല്ലല്ലോ എന്നും നസ്രിയ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യം പറഞ്ഞത്.
സിനിമയിലേക്ക് ഉടന്‍ തിരിച്ചെത്തും. എന്നാല്‍ അത് എപ്പോഴാണെന്ന് പറയാനാകില്ല. സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചുവെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും നസ്രിയ പറഞ്ഞു. അവാര്‍ഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന വിവരം പോലും അറിയില്ലായിരുന്നു. നിവിനൊപ്പം പുരസ്‌ക്കാരം നേടിയതും സന്തോഷകരമാണ്.
നിവിന്‍ തന്റെ അടുത്ത സുഹൃത്താണെന്നും നസ്രിയ പറഞ്ഞു. പുരസ്‌ക്കാരം ലഭിച്ചതില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലിനും ഏറെ സന്തോഷമുണ്ടെന്നും നസ്രിയ പറഞ്ഞു. ഓം ശാന്തി ഓശാനയും ബാംഗ്ലൂര്‍ ഡേയ്‌സും തനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിച്ച ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ക്ക് തന്നെ പുരസ്‌ക്കാരം ലഭിച്ചത് സന്തോഷപ്രദമാണെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.