നല്ല വേഷം കിട്ടാൻ തന്നോട് കിടക്ക പങ്കിടണമെന്നു പ്രമുഖർ ആവശ്യപ്പെട്ടു:പാർവതി; ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്ന ഉപദേശവും; തുറന്നു പറഞ്ഞു പാർവതി

സിനിമയിൽ വേഷം വേണമെങ്കിൽ കിടക്ക പങ്കിടണമെന്നു തന്നോട് പല പ്രമുഖരും പറഞ്ഞിട്ടുണ്ടെന്ന് പാർവതി.
കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് പാർവതി.എന്നുനിന്റെ മൊയ്തീനിൽ ഉൾപ്പെടെ നായികയായി എത്തി ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച നടി പറയുന്നു.

മലയാള സിനിമയിൽ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. വളരെ മുതിർന്ന ആളുകളിൽ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. ഒത്തു തീർപ്പിന് വഴങ്ങാത്തതുകൊണ്ട് ആായിരിക്കാം കുറച്ചു വർഷങ്ങൾ സിനിമയിൽ ഇല്ലാതിരുന്നത് എന്നും പാർവ്വതി പറഞ്ഞു. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാർവ്വതി വെളിപ്പെടുത്തൽ നടത്തിയത്. മുൻ റേഡിയോ അവതാരകൻ മാത്തുക്കുട്ടിയാണ് പാർവ്വതിയുമായി അഭിമുഖ സംഭാഷണം നടത്തിയത്. ക്രോസ് പോസ്റ്റ് നെറ്റ് വർക്ക് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് അഭിമുഖം സംപ്രേഷണം ചെയ്തത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രമുഖരായ വളരെ മുതിർന്ന ആളുകളിൽ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതിൽ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകൾ വരാതിരുന്നത്. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലർ വരും. അങ്ങനെയാണെങ്കിൽ എനിക്കത് വേണ്ട എന്ന് ഞാൻ പറഞ്ഞു.അഭിനയിക്കാൻ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മൾ തന്നെയാണ് തിരിച്ചറിയേണ്ടത്.

ടേക്ക് ഓഫ് എന്ന സിനിമ സംവിധായകൻ രാജേഷ് പിള്ളയുടെ മരണത്തെയാണ് തോൽപിക്കുന്നത്. ‘ടേക്ക് ഓഫ്’ മരണത്തോട് മിഡ്ഫിംഗർ കാണിക്കുന്നു. രാജേഷിനെ ഞങ്ങളിൽ നിന്ന് അകറ്റാൻ മരണത്തിനാവില്ല. മരണത്തിന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. രാജേഷ് മരിക്കുന്ന ദിവസമാണ് ടേക്ക് ഓഫിന്റെ കോർ ടീം രൂപപ്പെടുന്നതെന്നും പാർവ്വതി പറഞ്ഞു. സിനിമയിൽ വയറു കാണിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് കുടവയറുണ്ടെന്നായിരുന്നു പാർവ്വതിയുടെ മറുപടി. എനിക്ക് വലിയ കുമ്പയുണ്ട്. ഞാനതിൽ അഭിമാനിക്കുന്നു. നാല് ലിറ്റർ വരെ വെള്ളം കുടിച്ചിരുന്നു. മൂത്രമൊഴിക്കാതെ, പിടിച്ചാണ് അഭിനയിച്ചത്.

തന്റെ കണ്ണാടി ബുദ്ധിജീവി നാട്യമല്ലെന്നും കണ്ണട മാറ്റിയാൽ വ്യക്തതയില്ലാത്തതുകൊണ്ടാണെന്നും പാർവ്വതി വ്യക്തമാക്കി. ഞാൻ എന്നെക്കാൾ കൂടുതൽ എന്റെ ജോലിയെ സ്നേഹിക്കുന്നു. പടം ചെയ്താൽ വീട്ടിൽ പോവുക. വിശ്രമിക്കുക. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ ബാധിക്കില്ല. ആളുകൾ അങ്ങനെ പറയരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറയുമ്ബോൾ ശരിയെന്ന് പറഞ്ഞ് ചിരിക്കും. എന്നിട്ട് എനിക്ക് തോന്നിയ പോലെ ചെയ്യും. ഒഴുകാനാണ് ഇഷ്ടം.

ഞാൻ ഒരു ഫെമിനിസ്റ്റാണ്. ആദ്യം മകളായി, കാമുകി, അമ്മ, അമ്മമ്മ എന്നിങ്ങനെ സ്ത്രീകൾ ജീവിതമാകെ ടാഗ് ചെയ്യപ്പെടുന്നു. എത്രകാലം താൻ പേടിച്ച് നിൽക്കണം എന്നായിരുന്നു ചിന്തിച്ചിരുന്നത്. കുട്ടിയായിരുന്നപ്പോൾ മൊളസ്റ്റേഷൻ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നടന്നുപോകുമ്ബോൾ അടിക്കുകയും നുള്ളുകയും ചെയ്തിട്ടുണ്ട്. 17ാം വയസ്സിലാണ് ആദ്യമായി പ്രതികരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമെന്നേ പറഞ്ഞു തന്നിരുന്നുള്ളൂ. എനിക്ക് എന്നെത്തന്നെ സംരക്ഷിക്കാൻ പറ്റുമെന്ന് സമൂഹം പറഞ്ഞു തന്നിരുന്നില്ല. വയ്യാതാവുമ്ബോ കൈയും കാലും വിടർത്തി ഒന്നു കിടക്കാൻ ആഗ്രഹിക്കുമ്ബോൾ അതു പാടില്ല എന്ന് പറയുന്നത് എന്തു ന്യായമാണുള്ളതെന്നും പാർവ്വതി പറഞ്ഞു. എല്ലാവരും പെണ്ണുങ്ങൾ ആയിട്ടാണ് കാണുന്നത്. വ്യക്തികളായിട്ടാണ് കാണേണ്ടത്.
അമ്മ വേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മയാവാൻ ഇനി കാത്തിരിക്കാൻ വയ്യെന്നും. അമ്മയാവുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണെന്നും പാർവ്വതി പറഞ്ഞു. ഒമ്ബത് വയസ്സുള്ളകുട്ടിയുടെ അമ്മയായി അഭിനയിക്കാൻ മടിക്കുന്നത് എന്തിനാണ്. സിനിമയിൽ അഭിനയിക്കുക എന്ന് പറയുന്നത് സമൂഹത്തിലെ ആളുകളെ പ്രതിനിധീകരിക്കലാണ്. പിന്നെ എന്തുകൊണ്ട് ഞാൻ ഒരു അമ്മറോൾ ചെയ്യാതിരിക്കണം? അഭിനയം എന്നു പറയുന്നത് വലിയൊരു നുണ പറച്ചിലാണ്. ആ നുണയിൽ ജീവിക്കലാണെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

റോൾ കിട്ടാനായി സ്ത്രീകളോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടവരുണ്ട്. സോറി. നിങ്ങൾ സിനിമയുമായി മുന്നോട്ട് പോകൂ എന്നാണ് പറയാറ്. മാന്യമായിട്ടല്ല ചോദിക്കുന്നത്. മാന്യമായിട്ട് നമ്മൾ മറുപടി പറയുന്നു എന്നേ ഉള്ളൂ. അവരുടെ അവകാശം എന്ന രീതിയിലാണ് അവർ ചോദിക്കുന്നത്. ഇപ്പോഴില്ല. ഒരിടത്ത് എത്തിച്ചേർന്നാൽ അത് വേണ്ടി വരില്ല. കാസ്റ്റിങ് കൗച്ച് മലയാളസിനിമയിൽ ഉണ്ട്. അത് പറയുന്നത് അത്ര ആശ്ചര്യകരമല്ല. നമ്മൾ അതു കേട്ട് ഞെട്ടേണ്ട ആവശ്യം പോലുമില്ല. അതൊരു യാതാർത്ഥ്യമാണെന്നും പാർവതി പറയുന്നു.

Top