സ്വന്തം ലേഖകൻ
കൊല്ലം : ഇഎംസിസി പ്രസിഡന്റ് ഷിജു എം. വർഗീസിന്റെ വാഹനത്തിന് നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയെന്ന കേസിൽ നടി പ്രിയങ്കയുടെ മൊഴി പുറത്ത്.തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിത് ദല്ലാൾ നന്ദകുമാറാണെന്നാണ് പ്രിയങ്ക മൊഴി നൽകിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായിരുന്നു പ്രിയങ്ക. ഷിജു എം.വർഗീസും ഡിഎസ്‌ജെപിയുടെ ബാനറിലാണ് ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രിയങ്ക കുണ്ടറയിൽ മത്സരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണു നൽകിയത്. ഇഎംസിസി പ്രസിഡന്റ് ഷിജു എം.വർഗീസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളത്.
കേസിൽ പ്രിയങ്കയുടെ മാനേജർ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇരുവരെയും ചാത്തന്നൂർ എസിപി ഓഫിസിൽ വിളിച്ചു വരുത്തി എസിപി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെയും സ്ഥാനാർഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇവരുടെ സാമ്പത്തിക സ്രോതസിനെപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അതേസമയം പ്രിയങ്കയെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ച നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകൻ അന്വേഷണ സംഘം രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല.