ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ലെന്ന് നടി രേഖയുടെ പ്രസ്താവന ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നു. രേഖയുടെ ആത്മകഥയാണ് ബോളിവുഡ് ലോകത്തിന് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. വിവാഹം കഴിഞ്ഞും ലൈംഗികബന്ധമാകാം. അത് പാപമല്ലെന്നും രേഖ പറയുന്നുണ്ട്.
സിനിമയുമായി ബന്ധപ്പെട്ട തന്റെ ആദ്യ ദുരനുഭവവും അവര്‍ കുറിച്ചിട്ടുണ്ട്. ആദ്യ സിനിമ അന്ജാന സഫറിന്റെ സെറ്റില്‍ വച്ച് ഒരു പ്രണയ രംഗ ചിത്രീകരണത്തിനിടയില്‍ ബിസ്വജീത് ചാറ്റര്‍ജി ബലമായി ചുംബിച്ചെന്നു രേഖ പറയുന്നു. രാജ നവാതെ എന്ന സംവിധായകന്റെ ഒത്താശയോടെ അഞ്ചു മിനിട്ടോളം നീണ്ട ആ അപമാനം നടക്കുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ വിസില്‍ അടിയ്ക്കുകയും കൂക്കി വിളിയ്ക്കുകയും ചെയ്യുകയായിരുന്നു. ഇന്നാണെങ്കില്‍ ഒരു പക്ഷെ നടന്‍ പീഡനത്തിന് അകത്തു പോകേണ്ട കേസ് ആണ് ഇതെന്നും പറയുന്നു.
രേഖയുടെ വിവാഹങ്ങളും ദാമ്പത്യ പ്രശ്നങ്ങളുമെല്ലാം എന്നും ലൈം ലൈറ്റില്‍ നിറഞ്ഞു നിന്നിരുന്നു. മുകേഷ് അഗര്‍വാള്‍ ഉള്‍പ്പടെയുള്ള രേഖയുടെ മൂന്നു ഭര്‍ത്താക്കന്മാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അതോടെ രേഖ ഒരു അപശകുനം എന്ന മട്ടില്‍ വാര്‍ത്തകള്‍ പറന്നു. സുഭാഷ് ഘായ്, അനുപം ഖേര്‍ തുടങ്ങിയ പല പ്രമുഖരും രേഖയ്ക്കെതിരെ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിരുന്നു.വിനോദ് മേഹ്രയുമായുള്ള ദാമ്പത്യപ്രശ്നങ്ങള്‍ വാര്‍ത്തകളായി. വിനോദിന്റെ അമ്മ തന്നെ ചെരിപ്പ് കൊണ്ട് അടിച്ചെന്നുവരെ രേഖ വെളിപ്പെടുത്തിയിട്ടുണ്ട്.
ബോളിവുഡിലെ സര്‍പ്പ സുന്ദരി, പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന മന്ത്രവാദിനി, കുടുംബം കലക്കി എന്നിങ്ങനെ നിഗൂഢമായ ജീവിതത്തോട് ബന്ധപ്പെടുത്തി പല പേരുകളും രേഖയ്ക്ക് ബോളിവുഡ് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. സില്‍സില എന്ന പ്രണയചിത്രം ബച്ചന്‍ കുടുംബത്തിനു മാനക്കേട് ഉണ്ടാക്കി എന്ന കാരണത്താല്‍ അതിനു ശേഷം ബിഗ് ബിയുടെ ഭാര്യ ജയ ഭാദുരി രേഖയുമോത്തുള്ള സിനിമകളില്‍ നിന്നും ഭര്‍ത്താവിനെ വിലക്കിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അമിതാഭിന് പുറമേ ധര്‍മേന്ദ്ര, ജീതേന്ദ്ര എന്നിവരെ ചേര്‍ത്തും ഗോസിപ്പുകള്‍ വന്നതോടെ പുരുഷന്മാരെ കറക്കിയെടുക്കുന്ന കുടുംബം കലക്കി എന്നായി താരത്തിന്റെ വിശേഷണം.
രേഖയുമായി ബന്ധപ്പെട്ട് ആകാംക്ഷയ്ക്ക് തീവ്രത പകര്‍ന്നു കൊണ്ടാണ് ‘രേഖ: അണ്‍ ടോള്‍ഡ് സ്റ്റോറി’ എന്ന ജീവചരിത്രം ഇറങ്ങുന്നത്. സിനിമയേക്കാള്‍ മസാല നിറഞ്ഞ ഈ ബുക്ക് ബോളിവുഡ് എന്നും അറിഞ്ഞതും അറിയാന്‍ ആഗ്രഹിച്ചതുമായ രേഖയുടെ സ്വകാര്യജീവിതം അതേപടി പകര്‍ത്തിയിട്ടുണ്ട്. എന്തായാലും പുസ്തകം വന്‍ വിവാദം ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ആ കാറ്റില്‍ ഏതൊക്കെ വന്‍ മരങ്ങള്‍ കടപുഴകി വീഴുമെന്നാണ് കാണേണ്ടത്.