ട്രോളര്‍മാരുടെ വായടപ്പിച്ച് ശരണ്യ മോഹന്‍

നടിമാര്‍ക്കെതിരെ ബോഡി ഷെയ്മിങ് നടത്തുന്നത് ഇന്നൊരു പതിവ് പരിപാടിയാണ്. ഹോളിവുഡ് ആകട്ടെ ബോളിവുഡ് ആകട്ടെ മോളിവുഡ് ആകട്ടെ ഇത്തരത്തില്‍ ട്രോളന്മാരുടെ ആക്രമണങ്ങള്‍ക്ക് ഇരകളായിട്ടുള്ള നടിമാര്‍ നിരവധിയാണ്. ഐശ്വര്യ റായി, വിദ്യാ ബാലന്‍, കരീന കപൂര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഇങ്ങ് മലയാളത്തില്‍ അക്കൂട്ടരുടെ അവസാനത്തെ ഇരയാണ് നടി ശരണ്യ മോഹന്‍. പ്രസവ ശേഷം വണ്ണം വച്ചതിനായിരുന്നു ശരണ്യ ബോഡി ഷെയ്മിങ്ങിന് ഇരയായത്. ട്രോളന്മാര്‍ക്കുള്ള ചുട്ട മറുപടിയുമായി ശരണ്യയുടെ ഭര്‍ത്താവ് രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ശരണ്യ തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയുമായി വന്നിരിക്കുകയാണ്. വാക്ക് കൊണ്ടല്ല പ്രവര്‍ത്തി കൊണ്ടാണെന്ന് മാത്രം. ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച് കൊണ്ടാണ് ട്രോളന്മാരുടെ വായടപ്പിച്ചത്. മികച്ച നര്‍ത്തകി കൂടിയായ ശരണ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍കുകയായിരുന്നു. 2015ലാണ് ശരണ്യയും അരവിന്ദ് കൃഷ്ണനും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്.

Top