തമിഴ് സൂപ്പര്‍താരങ്ങളുടെ അമ്മയായി വിലസുന്ന നടിയാണ് ശരണ്യ പൊന്‍വണ്ണന്‍. എണ്‍പതുകളില്‍ മുന്‍നിര താരങ്ങളുടെ നായികയായിരുന്ന നടി ഇപ്പോള്‍ അമ്മ വേഷത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. എന്നാല്‍ തനിക്ക് അതില്‍ വിഷമം ഇല്ലെന്നാണ് നടി പറയുന്നത്. അമ്മ വേഷം അത്ര മോശമല്ലെന്നും ഒരുപാട് അംഗീകാരങ്ങളും സന്തോഷങ്ങളും ഈ വേഷത്തിലൂടെ ലഭിച്ചെന്നും നടി പറഞ്ഞു.
നടിയുടെ വാക്കുകള്‍:
വിവാഹശേഷം അഞ്ച് വര്‍ഷം കഴിഞ്ഞാണ് അഭിനയിക്കാന്‍ വീണ്ടുമെത്തുന്നത്. ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയില്‍ അമ്മ വേഷം ചെയ്യാന്‍ ഓഫറുകള്‍ എത്തിയത്. ഞാനെന്തിന് അമ്മ വേഷം ചെയ്യണം, എനിക്ക് അത്ര പ്രായം ആയില്ലല്ലോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. മക്കളെ നോക്കണം, ഷൂട്ട് കഴിഞ്ഞ് കൃത്യസമയത്ത് വീടെത്താന്‍ കഴിയണം എന്നീ നിബന്ധനകള്‍ മാത്രമാണ് ഞാന്‍ വെച്ചത്. എനിക്ക് കുടുംബമാണ് വലുത്. ഇവിടത്തെ കാര്യങ്ങളില്‍ തടസ്സപ്പെടാത്ത രീതിക്ക് ഷൂട്ട് ആണെങ്കില്‍ ഏത് കഥാപാത്രമാണെങ്കില്‍ ഞാന്‍ ചെയ്യാന്‍ തയാറാണെന്ന് അറിയിച്ചു.
എന്തിനാണ് നീ അമ്മവേഷം ചെയ്യുന്നത് എന്ന് നിരവധി കൂട്ടുകാര്‍ എന്നോട് ചോദിച്ചിരുന്നു. പക്ഷേ എനിക്ക് ആ കഥാപാത്രം ചെയ്യുന്നതില്‍ ഒരു തെറ്റും തോന്നിയില്ല. ചെന്നൈ മാത്രമാണ് ഷൂട്ടെങ്കില്‍ ഞാന്‍ റെഡിയാണ്. പിന്നെ ഈ കഥാപാത്രത്തിന് വള്‍ഗര്‍, സ്ലീവ്‌ലെസ് ഡ്രസ് ഒന്നും ഇടേണ്ട ആവശ്യമില്ല. ഞാന്‍ ഹാപ്പിയാണ്.
വിക്രം കുമാര്‍ സംവിധാനം ചെയ്ത അലൈകള്‍ എന്ന ചിത്രത്തിലാണ് ചിമ്പുവിന്റെ അമ്മയായി അഭിനയിച്ചത്. പിന്നീട് നിരവധി താരങ്ങളുടെ അമ്മയായി. എല്ലാ ചിത്രങ്ങളിലും പ്രധാന നായകന്റെ അമ്മയായി തന്നെയാണ് വേഷം കിട്ടിയത്. അത് എന്റെ ഭാഗ്യമാണ്. എനിക്ക് രണ്ട് പെണ്‍മക്കളാണ്. പക്ഷേ സിനിമയില്‍ ആണ്‍മക്കളുടെ അമ്മയാകാനാണ് അവസരം കിട്ടിയത്. അവരോടൊപ്പം അഭിനയിച്ച് ഒരു ആണ്‍കുട്ടിയില്ലല്ലോ എന്ന് വിഷമം വന്നുതുടങ്ങി. കാരണം ആ നടന്മാര്‍ ആരും വലിയ നടനാണെന്ന ഭാവത്തില്‍ എന്നോട് പെരുമാറിയിട്ടില്ല. അവരുടെ വീട്ടില്‍ അമ്മയോട് എങ്ങനെയാണോ സംസാരിക്കുന്നത്, അതുപോലെ തന്നെയാണ് എന്നോടും പെരുമാറുന്നത്.
റാം എന്ന സിനിമയില്‍ ജീവയുടെ അമ്മയായി അഭിനയിച്ചിരുന്നു. സിനിമ കണ്ട് ജീവയുടെ അമ്മ കരഞ്ഞു. അവന്‍ എന്നോട് സംസാരിക്കുന്നത് പോലെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നും അവന്റെ അമ്മവേഷം എന്നേക്കാള്‍ ഇണങ്ങുന്നത് നിങ്ങള്‍ക്കാണെന്നും പറഞ്ഞു. അതെനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു. ഇതുപോലെ ഉദയനിധിയുടെ അമ്മയും എന്നോട് പറഞ്ഞിട്ടുണ്ട്.