താനൊരാളുമായി പ്രണയത്തിലാണെന്ന് ഷക്കീല; കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് താരം

കൊച്ചി: തന്റെ പ്രണയ ജീവിതം തുറന്ന് പറഞ്ഞ് സിനിമാ താരം ഷക്കീല,.ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്, അദ്ദേഹം എന്നെയും ഇഷ്ടപ്പെടുന്നു.. എന്നാല്‍ കുടുംബക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തുന്നു.. ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തിലാണ് ഷക്കീല തനിക്ക് കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞത്.

ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. എനിക്കൊരു കുടുംബം വേണമെന്നുണ്ട്. പക്ഷേ, ആരെ കല്യാണം കഴിക്കും. നോ ബഡി. ഞാനിപ്പോഴും പ്രേമത്തിലാണ്. അദ്ദേഹം വിവാഹത്തിന് റെഡിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന്‍ എതിരാണ്. ഞാന്‍ ഇപ്പോഴും യഥാര്‍ഥ സ്നേഹത്തിനുവേണ്ടിയുള്ള തിരച്ചിലിലാണ്. അത് കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്ന് തോന്നില്ലേ-ഷക്കീല പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിനയിച്ച് കിട്ടിയ ലക്ഷങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. സമ്പാദ്യമെല്ലാം അമ്മ ചേച്ചിയെ ഏല്‍പിച്ചു. ഞാന്‍ തിരിച്ചുവന്നപ്പോള്‍ ചേച്ചി ഒന്നും തിരിച്ചുതന്നില്ല. പഴയ ഇമേജ് മാറരുതെന്നാണ് ആഗ്രഹം. നഗ്നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്ന് നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നുമില്ല. ഞാനൊരു മുസ്ലിമാണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് പൊട്ടു തൊടാറുള്ളത്.-ഷക്കീല പറയുന്നു.
അഭിനയിച്ചതെല്ലാം സിനിമകളിലാണ്. അല്ലാതെ ബ്ലൂഫിലിമായിരുന്നില്ല. ഒപ്പം അഭിനയിച്ചത് വല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്തത്. എനിക്ക് വന്ന റോളുകള്‍ ഞാന്‍ ചെയ്തു. അത് ഭാവിയില്‍ അത്ര വലിയ പ്രശ്നമാകുമെന്ന് ആലോചിച്ചിരുന്നില്ല.-ഷക്കീല പറയുന്നു.

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെക്കുറിച്ച് ഷക്കീല അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ: ഇഗോ ഇല്ലാത്തയാളാണ് മോഹന്‍ലാല്‍. വെറുതെയല്ല അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ ആവുന്നത്. എന്റെ ഹൃദയത്തില്‍ അവര്‍ക്ക് ഒരു സെപ്പറേറ്റ് സ്ഥലം ഉണ്ട്. മേക്കപ്പിലിരിക്കുമ്പോള്‍ ഒരിക്കലും മദ്യം തൊട്ടിട്ടില്ല. ഇപ്പോള്‍ കുടിക്കുന്നതില്‍ ഒരു സുഖം തോന്നാതായി. ഇടയ്ക്ക് ഛര്‍ദിക്കാന്‍ തോന്നും. സ്ലിമ്മാവാന്‍ ആഗ്രഹമൊന്നുമില്ല. ഭക്ഷണം കുറച്ച് മെലിഞ്ഞപ്പോള്‍ എന്നെ പലരും തിരിച്ചറിഞ്ഞില്ലന്നെും ഷക്കീല പറഞ്ഞു.

Top