നടിയുടെ മരണത്തില്‍ വഴിത്തിരിവ്; ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവാവുമായി ചാറ്റ് ചെയ്തതായി പൊലീസ്

തെലുങ്ക് സീരിയല്‍ നടി നാഗ ജാന്‍സി(21)യെ ഇന്നലെ ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് ഒരു യുവാവുമായി നടി ചാറ്റ് ചെയ്തിരുന്നെന്നാണ് വിവരം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തി.

പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് മാസത്തോളമായി ഇയാളുമായി ജാന്‍സിക്ക് അടുപ്പമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ജാന്‍സിയുടെ ഫോണ്‍ പൊലീസ് വിശദമായി അന്വേഷണത്തിന് വിധേയമാക്കി. ബന്ധുവായ യുവാവുമായി ജാന്‍സി ഏറെക്കാലും പ്രണയത്തിലായിരുന്നെന്നും എന്നാല്‍ ഈ ബന്ധത്തോട് കുടുംബാംഗങ്ങള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു.

ഈ ബന്ധത്തെ ചൊല്ലി നടിയും കുടുംബാംഗങ്ങളും നിരന്തരം വഴക്കിടാറുണ്ടെന്നും വിവരമുണ്ട്. ജാന്‍സിയെ തേടി ഫ്‌ലാറ്റിലെത്തിയ ദുര്‍ഗ പ്രസാദ് ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. പോലീസത്തെി വാതില്‍ പൊളിച്ചപ്പോഴാണ് നടിയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.

Top