
നടനും മുന്‍ കേന്ദ്ര സഹാമാന്ത്രിയുമായ അംബരീഷിന്റെ മരണാനന്തരം നടത്തിയ പൂജയില്‍ പഴങ്ങൾ, പൂക്കൾ തുടങ്ങിയവയ്‌ക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും. കുടുംബക്കാർ അംബരീഷിന് വേണ്ടി നടത്തിയ പ്രത്യേക പൂജയിലാണ് ഇതെല്ലാം കാണുന്നത്. തെലുങ്ക് ആചാര പ്രകാരം നടത്തിയ ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിമര്‍ശനം ശക്തമാകുന്നു.
എണ്‍പതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. ചടങ്ങിൽ മദ്യക്കുപ്പി വയ്‌ക്കുന്നത് എല്ലാ സ്ഥലങ്ങളിലെയും സംസ്‌കാരത്തിന് ചേരില്ലെന്നും, ഇത് തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
എന്നാല്‍ ചിലയിടങ്ങളിൽ മരണപ്പെട്ടവർക്ക് വേണ്ടി നടത്തുന്ന പൂജയിൽ അവർക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങളും മറ്റും വയ്‌ക്കുന്ന പതിവുണ്ട്. ആ രീതിയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നതെന്ന് മറ്റു ചിലരും വാദിക്കുന്നുണ്ട്.