സുരേഷ് ഗോപിക്ക് ഒരു വിമാനമൊക്കെ പിടിച്ചുവെക്കാനുള്ള കഴിവുണ്ടെന്ന് ദേശീയ പുരസ്കാര ജേതാവ് സുരഭി

കോഴിക്കോട്: ദേശീയ പുരസ്കാരത്തിന്റെ നിറവിൽ തിളങ്ങുകയാണ് നടി സുരഭി. മിനി സ്‌ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നടിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചപ്പോൾ അത് കോഴിക്കോട്ടുകാർ അവർക്ക് കിട്ടിയ പുരസ്‌ക്കാരം പോലെയാണ് കണക്കിലാക്കിയത്. സ്വതസിദ്ധമായ ശൈലിയിൽ സംസാരിക്കുന്ന സുരഭി ഇന്നലെ കോഴിക്കോട് പൗരാവലി ഒരുക്കിയ സ്വീകരണ വേദിയിലും ആളുകളെ കൈയിലെടുത്തു. സ്വതസിദ്ധമായ ശൈലിയിൽ സംസാരം ആരംഭിച്ച അവർ അതിഥിയായി എത്തിയ സുരേഷ് ഗോപിയെ പോലും ചിരിപ്പിച്ചു കൊണ്ടാണ് പ്രസംഗിച്ചത്.

തന്റെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് സംസാരിച്ച സുരഭി ദേശീയ പുരസ്‌ക്കാരം ലഭിച്ചതിന് ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ചാണ് പങ്കുവെച്ചത്. ദിവസവും പത്ത്് – പന്ത്രണ്ട് കോളുകൾ മാത്രമാണ് തനിക്ക് വന്നിരുന്നത്. എന്നാൽ, ഇപ്പോൽ സ്ഥിതി മാറിയെന്നും സുരഭി പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും അടക്കം മെസേജുകൾ വന്നടിയുകയായിരുന്നു. 2000 കോളുകൾ വരെ വന്നു. മെസേജ് വന്ന് വാട്‌സ് ആപ്പിന്റെ സൈഡ് തൂങ്ങിയെന്നാണ് സുരഭി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവാർഡ് വാങ്ങാൻ രാഷ്ട്രപതി ഭവനിൽ പോകുമ്പോൾ മര്യാദക്ക് പെരുമാറണമെന്ന് സുഹൃത്തുക്കൾ ഉപദേശിക്കാറുണ്ടെന്ന് അവർ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞപ്പോൾ സദസ് ചിരിയിൽ മുങ്ങി. പ്രസംഗം തുടരുന്നതിനിടെ സുരേഷ് ഗോപിയുടെ വിമാനം പോകുമെന്ന് പറഞ്ഞതോടെ അതും സുരഭി കോമഡിയാക്കി. ഒരു വിമാനമൊക്കെ പിടിച്ചുവെക്കാനുള്ള കഴിവുള്ള വ്യക്തിയാണെന്നായിരുന്നു സുരഭിയുടെ മറുപടി. എന്നാൽ, ഈ സംസാരം കേട്ടിരുന്നാൽ നാളത്തെ വിമാനത്തിന് പോകേണ്ടി വരുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

എല്ലാ നടിമാരെയും പോലെ അവാർഡ് കിട്ടണമെന്നാഗ്രഹിച്ചിരുന്നുവെന്നും, ഒരു സഹനടിക്കുള്ള അവാർഡെങ്കിലും കിട്ടണേ എന്നായിരുന്നു മോഹമെന്നും മറുപടി പ്രസംഗത്തിൽ സുരഭി ലക്ഷ്മി പറഞ്ഞു. ഇത്രയും കുറഞ്ഞ കാലം കൊണ്ടുതന്നെ ദേശീയ പുരസ്‌കാരം നേടിയത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും സുരഭി കൂട്ടിച്ചേർത്തു.
ടാഗോർ സെന്റിനറി ഹാളിൽ നടന്ന പരിപാടിയിൽ സുരേഷ്ഗോപി എംപി സുരഭിക്ക് ഉപഹാരം സമർപ്പിച്ചു. ഒരു സൂപ്പർതാരത്തിന്റെയും പിന്തുണയില്ലാതെ, വേറിട്ട കാഴ്ചപ്പാടുള്ള ഒരു സിനിമയിലൂടെയാണ് സുരഭി അഭിനയത്തിന്റെ നെറുകെയിലെത്തിയതെന്നത് അഭി മാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമയിലെത്തന്നെ എക്കാല െത്തയും മികച്ച അഭിനേത്രിയായ ഷബാന ആ സ്മിയെപ്പോലും കടത്തിവെട്ടിയാണ് ഈ പുരസ്‌കാരം നേടിയതെന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ എംഎൽഎ, പുരുഷൻ കടലുണ്ടി എംഎൽഎ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പി.വി. ചന്ദ്രൻ, ഡോ.കെ. മൊ യ്തു, കൗൺസിലർ പി. കിഷൻചന്ദ്, അഡ്വ. തോമസ് മാത്യു, കെ.സി. അബു, മിന്നാമിനുങ്ങ് സംവിധായകൻ അനിൽ തോമസ്, കഥാകൃത്ത് മനോജ്, ക്യാമറാമാൻ സുനിൽ പ്രേം, വി.പി. മാധവൻ നായർ, പുത്തൂർമഠം രാമചന്ദ്രൻ, ഷാജി അസീസ്, വിനോദ് കോവൂർ, വി എം വിനു, അഡ്വ.എം. രാജൻ എന്നിവർ സംസാരിച്ചു.

Top