തെന്നിന്ത്യന്‍ സുന്ദരി തമന്ന മലയാളത്തിലേക്ക് വരുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ദിലീപിന്റെ നായികയായി എത്തുന്നുവെന്നാണ് കേട്ടത്. എന്നാല്‍ താന്‍ ദിലീപിന്റെ കൂടെ അഭിനയിക്കുന്നില്ലെന്നാണ് തമന്ന പറഞ്ഞത്.
വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കണമെന്നും തമന്ന ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. താനൊരു ചിത്രം ഏറ്റെടുക്കുമ്പോള്‍ അക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുമെന്നും താരം വ്യക്തമാക്കി.
രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിലൂടെ തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്ന പ്രചരിച്ച വാര്‍ത്തകള്‍. ചിത്രത്തില്‍ അഭിനയിക്കാമെന്ന് തമന്ന വാക്കാല്‍ ഉറപ്പു നല്‍കിയെന്നും വൈകാതെ കരാറില്‍ ഒപ്പുവയ്ക്കുമെന്നുമായിരുന്നു വാര്‍ത്ത. തമന്നയും രതീഷ് അമ്പാട്ടും നേരത്തെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ളതാണ്. കമ്മാരസംഭവത്തിന്റെ കഥ ചെറുതായി സൂചിപ്പിച്ചപ്പോള്‍ തമന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.
നിലവില്‍ ബാഹുബലി, ദേവി(എല്‍) എന്നീ ചിത്രങ്ങളുടെ ചിത്രീകരണതിരക്കുകളിലാണ് തമന്ന. തമിഴിലും തെലുങ്കിലുമായി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ദേവി (എല്‍)യില്‍ പ്രഭുദേവയാണ് നായകന്. തെലുങ്കില്‍ അഭിനേത്രി എന്നാണ് ചിത്രത്തിന്റെ പേര്. വിശാലിനൊപ്പം അഭിനയിക്കുന്ന കത്തി സണ്ടൈയാണ് തമന്നയാണ് മറ്റൊരു ചിത്രം.
ദിലീപിന്റെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണ് കമ്മാരസംഭവത്തിലേത്. ചിത്രത്തില്‍ 90 വയസുകാരനായിട്ടാണ് ദിലീപ് എത്തുന്നത്. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.