നടിക്കെതിരായ വിവാദ പരാമർശം: പി.സി ജോർജിനെ അറസ്റ്റ് ചെയ്യും; നിയമോപദേശം തേടി പൊലീസ്

ക്രൈം ഡെസ്‌ക്

കൊച്ചി: നഗരമധ്യത്തിൽ ഓടുന്ന കാറിനുള്ളിൽ ആക്രമണത്തിനു വിധേയയായ നടിയെ അപമാനിച്ചു പ്രസ്താവന പുറത്തറക്കിയ പി.സി ജോർജ് എം.എൽ.എയെ അറസ്റ്റ് ചെയ്‌തേക്കും. സംഭവത്തൽ നിയമോപദേശം തേടിയ പൊലീസിനു അറസ്റ്റിലേയ്ക്കു കടക്കുന്നതൽ തെറ്റില്ലന്നാണ് ലഭിച്ച ഉപദേശം. ഇതിന്റെ അടിസ്ഥാനത്തൽ നിയമസഭാ സമ്മേളനം പൂർത്തിയാകുന്നതിനു ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്കു കടക്കുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന കുറ്റം ചുമത്തി ജയിലിൽ അടക്കപ്പെട്ട നടൻ ദിലീപിനെ പിൻതുണച്ച് ആദ്യം മുതൽ പി.സി ജോർജ് രംഗത്ത് എത്തയിരുന്നു. എന്നാൽ, ഇതിന്റെ ഒരു ഘട്ടം കൂടി കടന്നതോടെയാണ് പി.സി നടിയ്‌ക്കെതിരെ വിവാദപരാമർശങ്ങളുമായി കളത്തിലിറങ്ങിയത്. നടി ആക്രമണത്തിനു ഇരയായ ശേഷം പിറ്റേദിവസം തന്നെ സിനിമാ ഷൂട്ടങ്ങിനായി പോയി എന്നത് അടക്കമുള്ള ആരോപണങ്ങൾ ഉയർത്തയാണ് പി.സി ജോർജ് നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ആരോപണങ്ങളുമായി രംഗത്തിറങ്ങിയത്.
ഇതേ തുടർന്നാണ് നടി മുഖ്യമന്ത്രി പിണറായി വിജയനു പി.സി ജോർജിനെതിരായ ആരോപണങ്ങൾ ഉയർത്തി കത്ത് അയച്ചത്. ഇതോടെ കേസിൽ പി.സിക്കെതിരെ നടപടിയെടുക്കാൻ പൊലീസ് നിർബന്ധിതരായി. ഏതു സ്ത്രീ പീഡനക്കേസുകളിൽ എത്ര ഉന്നതർ പ്രതികളായാലും അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ അടയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പി.സി ജോർജിനെതിരെ ഇപ്പോൾ പൊലീസ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top