പ്രതികൾ കൂട്ടത്തോടെ മുൻകൂർ ജാമ്യം തേടി കോടതിയിലേക്ക്..ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനും കുടുങ്ങി !!കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത്, ഇനി അന്വേഷണം

കൊച്ചി : നടിമാരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികൾ കൂട്ടത്തോടെ കോടതിയിലേക്ക്. നടിയുടെ പീഡന പരാതിയിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളായ മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസെടുത്ത് പോലീസ്. രണ്ട് വ്യത്യസ്‌ത പ്രതികളായി രണ്ടിടത്തായാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഫോർട്ട് കൊച്ചി പോലീസാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്. ഐപിസി 356,376 പ്രകാരമാണ് നടനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതെന്നാണ്‌ ലഭ്യമായ വിവരം.

പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയിൽ പ്രതിയായ രഞ്ജിത്തും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുൻകൂർ ജാമ്യം തേടാനാണ് പ്രതികളുടെ തീരുമാനം. കേസിൽ തുടര്‍നടപടിയെന്താകണമെന്നതിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ട്. മുകേഷ് കൊച്ചിയിലെ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്. കേസ് റദ്ദാക്കാൻ ഹർജി ഫയൽ ചെയ്യുന്നതും മുകേഷ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേസ് റദ്ദാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഭിഭാഷക‍ര്‍ അറിയിച്ച സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയും നൽകുന്നത്. ആരോപണം നേരിടുന്നവരും നിയമ സഹായം തേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തന്നോട് കാട്ടിയ ലൈംഗിക അതിക്രമത്തില്‍ കേസെടുത്തതില്‍ നന്ദി അറിയിച്ച് പരാതിക്കാരിയായ നടി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതിനാല്‍ തനിക്ക് വളരെ തുറന്ന് അവരോട് സംസാരിക്കാന്‍ സാധിച്ചെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദിയുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തോടെ കേരളം രക്ഷപ്പെട്ടെന്നും ചെയ്ത തെറ്റുകള്‍ക്ക് ആര്‍ക്കെതിരെയും കേസെടുക്കാനാകുമെന്ന് തെളിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. (kochi actress who raised complaint against actors response after police case)

താന്‍ ഉന്നയിച്ച പരാതികള്‍ കേരള സമൂഹത്തിനാകെ ഒരു പാഠമാണെന്ന് നടി പറയുന്നു. സ്ത്രീകളോട് നന്നായി പെരുമാറണമെന്ന് തങ്ങളുടെ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഈ കേസുകള്‍. സ്ത്രീകളെ തുല്യരായി കാണണമെന്ന് ഭാവി തലമുറ മനസിലാക്കട്ടെ. അതിക്രമത്തെ അതിജീവിച്ച സ്ത്രീകള്‍ പരാതികളുമായി ധൈര്യമായി മുന്നോട്ടുവരണമെന്നും സര്‍ക്കാരും നിയമവും നമ്മുക്കൊപ്പമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘ആരോപണവിധേയരുടെ ഭാര്യമാര്‍ ഇനി കരഞ്ഞിട്ട് കാര്യമില്ല. ഭര്‍ത്താവിനെ വേണ്ടവിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ വൃത്തികേട് കാണിക്കും. ഉപ്പു തിന്നവര്‍ എല്ലാവരും വെള്ളം കുടിക്കട്ടേ’. നടി പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

നടിയുടെ പരാതിയില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്റ്റര്‍ ചെയ്തത്. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പരാതി നല്‍കിയ നടി പ്രതികരിച്ചു. നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതേ നടിയുടെ പരാതിയിൽ പ്രൊഡക്ഷൻ കൺട്രോൾ നോബിളിന് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം പോലീസാണ് ഇയാൾക്കെതിരെ പീഡന പരാതിയിൽ കേസെടുത്തത്. ഈ കേസുകളെല്ലാം പ്രത്യേക അന്വേഷണ സംഘമാവും അന്വേഷിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്.

Top