നടന്‍ മുകേഷിന് അയോഗ്യതാ ഭീഷണി ആദ്യഭാര്യ സരിതയുടെ വെളിപ്പെടുത്തല്‍ ആയുധമാക്കി മുകേഷിനെതിരെ ബി.ജെ.പി. പരാതി നല്‍കി

കൊല്ലം: നിയോജകമണ്ഡലത്തിലെ ഇടത്‌ സ്‌ഥാനാര്‍ഥി നടന്‍ മുകേഷിനെതിരെ ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ പരാതി നല്‍കി. നാമനിര്‍ദേശ പത്രികയ്‌കൊപ്പം വ്യാജ സത്യവാങ്‌മൂലം നല്‍കിയെന്നാരോപിച്ചാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.
വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ ഭാര്യയാക്കിയ നടന്‍ മുകേഷ് ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യനല്ലെന്ന് ആദ്യഭാര്യ സരിത ഇന്നലെ ഗള്‍ഫില്‍ ഒരു ചാനലിനോട് പറഞ്ഞിരുന്നു സൂത്രക്കാരനായ ഒരാളാണ് മുകേഷ് എന്നും സരിത കുറ്റപ്പെടുത്തുന്നു.

സരിതയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ചോദ്യംചെയ്യപ്പെടുകയാണ്. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുകേഷ് ഭാര്യയുടെ സ്ഥാനത്ത് മേതില്‍ ദേവികയുടെ പേരാണ് ചേര്‍ത്തിട്ടുള്ളത്. ഇതെങ്ങനെ സംഭവിക്കും എന്നാണ് സരിത ചോദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹമോചനം സംബന്ധിച്ച് ഒരു കോടതിയും തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ല. നിയമപരമായി വിവാഹം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയെ എങ്ങനെയാണ് ഭാര്യയാക്കുക എന്നും സരിത ചോദിക്കുന്നു. സത്യവാങ്മൂലത്തില്‍ ആശ്രിതരുടെ കോളത്തില്‍ ഇല്ല എന്നാണ് മുകേഷ് പൂരിപ്പിച്ചിട്ടുള്ളത്. മുകേഷിന് സരിതയില്‍ രണ്ട് മക്കള്‍ ഉണ്ടായിരിക്കെയാണ് അത് മറച്ചുവെച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.

സ്വത്ത് സംബന്ധിച്ചും മുകേഷ് വസ്തുതകള്‍ മറച്ചുവെച്ചുവെന്നും ആക്ഷേപമുണ്ട്. 5,47,99,698 രൂപയുടെ ആസ്തിയാണ് മുകേഷ് കാണിച്ചിട്ടുള്ളത്. ഭാര്യ മേതില്‍ ദേവികയുടെ മൊത്തം ആസ്തി 87,26,220 രൂപയടക്കമാണിത്. നിയമപരമായി ബന്ധം വേര്‍പെടുത്താത്ത നിലയ്ക്ക് സരിതയുടെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരവും നല്‍കേണ്ടതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കുടുംബത്തോട് നീതിപുലര്‍ത്താത്ത ഒരാള്‍ക്കെങ്ങനെ ജനസേവനം നടത്താനാവുമെന്നും സരിത ചോദിക്കുന്നു.

‘ഒരു കാര്യം ഉറപ്പാണ്. മുകേഷിന് ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയില്ല. ഹീ ഈസ് നോട്ട് എ നൈസ് മാന്‍, നോട്ട് എ ഗുഡ് മാന്‍, ഹീ ഈസ് ക്രൂഡ് മാന്‍, ക്രൂഡ് ഹസ്ബന്‍ഡ്’ എന്നാണ് ആദ്യഭാര്യ ചാനലിനോട് പ്രതികരിച്ചത്.
സരിതയുടെ പ്രതികരണം പുറത്തുവന്നതോടെ കൊല്ലത്ത് വനിതാസംഘടനകള്‍ അടക്കമുള്ളവര്‍ മുകേഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കി കുടുംബിനികളെ അപമാനിക്കുകയാണ് എല്‍ഡിഎഫ് ചെയ്തതെന്ന് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വസന്താ ബാലചന്ദ്രന്‍ ആരോപിച്ചു.

മേതില്‍ ദേവികയുടെ പേരാണ്‌ മുകേഷ്‌ തന്റെ സത്യവാങ്‌മൂലത്തില്‍ ഭാര്യയുടെ സ്‌ഥാനത്ത്‌ ചേര്‍ത്തിരിക്കുന്നത്‌. എന്നാല്‍ താനുമായി മുകേഷ്‌ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും സരിത വെളിപ്പെടുത്തിയിരുന്നു.പേരില്‍ കേസുകളൊന്നും നിലവിലില്ലെന്നാണ്‌ മുകേഷ്‌ സത്യവാങ്‌മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌, എന്നാല്‍ തങ്ങളുടെ കേസ്‌ ഇപ്പോഴും കേരള ഹൈക്കോടതിയില്‍ നിലവിലുണ്ടെന്നും സരിത ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ബി.ജെ.പി നേതൃത്വം പരാതിയുമായി തെരഞ്ഞെടുപ്പ്‌ കമ്മിഷനെ സമീപിച്ചിരിക്കുന്നത്‌.

Top