ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ ശ്രദ്ധയ്ക്ക്; മക്കള്‍ക്കു പേരിടുമ്പോള്‍ ഔസേപ്പ്, മത്തായി, വറുത്, അന്തോണി മുതലായ പരമ്പരാഗത നാമങ്ങളാണ് നല്ലത് ; മുസ്ലീം സംഘടനകള്‍ക്കെതിരെ അഡ്വ ജയശങ്കര്‍

നമ്മുടെ ദേശീയ ആഘോഷം ഓണമല്ല, പെരുന്നാളുമല്ല; ഹര്‍ത്താലാണ്. കുടില്‍ തൊട്ടു കുടുംബ കോടതി വരെ, ജാതി മത പാര്‍ട്ടി ഭേദമന്യേ എല്ലാ മലയാളികളും ഹര്‍ത്താല്‍ ആഘോഷിക്കുന്നു. ആര്‍ക്കും എപ്പോഴും എന്തു കാരണം പറഞ്ഞും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം. ഒരു കാരണവുമില്ലാതെയും ഹര്‍ത്താല്‍ നടത്തി വിജയിപ്പിക്കാം.

മെയ് 30 ചൊവ്വാഴ്ച എറണാകുളം ജില്ലാ ഹര്‍ത്താലാണ്. മുസ്ലിം ഏകോപന സമിതിയാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏകോപന സമിതിയുടെ ഹൈക്കോടതി മാര്‍ച്ച് പിണറായിപ്പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞതാണ് ഹര്‍ത്താലിനു കാരണം. ഹാദിയ കേസിലെ വിധിയാണ് മാര്‍ച്ചിനു നിദാനം.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വമനസ്സാലെ ഇസ്ലാമിലേക്കു മതംമാറിയത് അംഗീകരിക്കാതെയും നിക്കാഹ് അസ്ഥിരപ്പെടുത്തിയും കൊണ്ട് വിധി കല്പിച്ച കോടതി എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളാണ് മതംമാറ്റത്തിനു പിന്നിലെന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് ശങ്കരന്റെ പഴയ ലൗജിഹാദ് വിധിയും പരാമര്‍ശിച്ചു.

കെ.സുരേന്ദ്രമോഹന്‍, ഏബ്രഹാം മാത്യു എന്നീ ജഡ്ജിമാരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ അതിക്രമം ചെയ്തത്.
ജസ്റ്റിസ് സുരേന്ദ്രമോഹനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംസ്ഥാനത്തു പലേടത്തും പ്രകടനം നടത്തിയിരുന്നു. ക്രിസ്ത്യാനിയെന്ന പരിഗണന വച്ചാകും ഏബ്രഹാം മാത്യുവിന് ഇളവുകൊടുത്തതെന്നു തോന്നുന്നു.

തമാശയെന്തെന്നാല്‍, സുരേന്ദ്രമോഹനും ക്രിസ്ത്യാനിയാണ്. അദ്ദേഹത്തിന്റെ അപ്പന്‍ കെ.വി.കുര്യാക്കോസ് എറണാകുളത്തെ എണ്ണപ്പെട്ട വക്കീലായിരുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ ശ്രദ്ധയ്ക്ക്:
മക്കള്‍ക്കു പേരിടുമ്പോള്‍ ഔസേപ്പ്, മത്തായി, വറുത്, അന്തോണി മുതലായ പരമ്പരാഗത നാമങ്ങളാണ് നല്ലത്. കുറഞ്ഞ പക്ഷം ഇംപീച്ച്മെന്റില്‍ നിന്നെങ്കിലും അവരെ അത് കരകയറ്റും

Top