
പോലീസ് ഡ്രൈവർ ഗവാസ്‌കർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപിയുടെ മകളുടെ ആരോപണത്തിന് തെളിവുകളൊന്നും കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പോലീസിനെ അറിയിച്ചത്. പോലീസ് ഡ്രൈവർ ഗവാസ്‌കർ തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും കാലിൽ വാഹനം കയറ്റിയെന്നുമാണ് പരാതി. കേസ് റദ്ദാക്കണമെന്ന ഗവാസ്‌കറിന്റെ ഹർജി ജൂലൈ നാലിന് കോടതി പരിഗണിക്കും.
Tags: adgp case